Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായി ഇന്ത്യയും കോലിയും; ഋഷഭ് പന്ത് കുതിക്കുന്നു

ലോകനമ്പർവൺ ടീമായി ഇന്ത്യൻ കോലിയും | Oneindia Malayalam

ദില്ലി: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യ 116 പോയന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. 110 പോയന്റുമായി സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തും 108 പോയന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയാകട്ടെ 101 പോയന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്.

Virat

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 922 പോയന്റുള്ള കോലിക്ക് പിന്നില്‍ 897 പോയന്റുമായി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യസണാണുള്ളത്. ഓസ്‌ട്രേലിയയിലെ വമ്പന്‍ പ്രകടനത്തിന്റെ മികവില്‍ ചേതേശ്വര്‍ പൂജാര 881 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. സ്റ്റീവ് സ്മിത്ത്, ജോയ് റൂട്ട് എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.

ബൗളര്‍മാരില്‍ സൗത്ത് ആഫ്രിക്കയുടെ കാഗിസോ റബാഡ ഒന്നാസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ആര്‍ അശ്വിനും ഒന്‍പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയുമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. പേസര്‍ ജസ്പ്രീത് ബുംറ 15-ാം സ്ഥാനത്തേക്കുയര്‍ന്നു. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കില്‍ അല്‍ ഹസ്സന്‍ ഒന്നാം സ്ഥാനത്തും രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തുമാണ്.

ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇതാദ്യമായി ഇരുപത് റാങ്കിനുള്ളിലെത്തി. ഇന്ത്യയ്ക്കായി അരങ്ങേറി ഒരു വര്‍ഷം ആകും മുന്‍പ് പതിനേഴാം സ്ഥാനത്താണ് ഇപ്പോള്‍ പന്ത്. ഇംഗ്ലണ്ട്, ഓസട്രേലിയ, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുന്നതിനാല്‍ അടുത്ത റാങ്കിങ്ങില്‍ വലിയരീതിയിലുള്ള മാറ്റമുണ്ടായേക്കും.

Story first published: Tuesday, January 22, 2019, 10:00 [IST]
Other articles published on Jan 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+