അഞ്ച് പ്രമുഖ ടി20 ലീഗുകളും അതില്‍ ഏറ്റവും പ്രതിഫലം നേടുന്ന താരങ്ങളും
ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകള്‍ക്ക് ആധുനിക ക്രിക്കറ്റില്‍ വളരെ പ്രാധാന്യമുണ്ട്. ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായി ഇതിനോടകം ഫ്രാഞ്ചൈസി ക്രിക്കറ്റ് മാറിക്കഴിഞ്ഞു. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലടക്കം കളിക്കുന്ന പല സൂപ്പര്‍ താരങ്ങളും വളര്‍ന്നുവന്നത് ഐപിഎല്ലിലൂടെയാണ്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജയടക്കം പലരും ഇന്ന് സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നതില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന് വലിയ പങ്കുണ്ട്. എന്നാല്‍ നിലവിലെ അഞ്ച് പ്രമുഖ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളും അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളും ആരൊക്കെയാണെന്ന് നോക്കാം.

തമിം ഇക്ബാല്‍ (ബിപിഎല്‍ 42 ലക്ഷം)
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ഓപ്പണര്‍ തമിം ഇക്ബാലാണ്. 42 ലക്ഷമാണ് തമിം ഇക്ബാലിന്റെ പ്രതിഫലം. ധാക്ക പ്ലാറ്റോണിന്റെ താരമാണ് തമിം. എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താരമാണ് തമിം. ഇതിനോടകം അഞ്ച് ടീമുകള്‍ക്കായി ബിപിഎല്ലില്‍ കളിച്ച തമിം 36.40 ശരാശരിയില്‍ 2221 റണ്‍സാണ്‌നേടിയത്. 120.96 ആണ് സ്‌ട്രൈക്കറേറ്റ്. 19 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള തമീമിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ 141 റണ്‍സാണ്.

റാഷിദ് ഖാന്‍ (സിപിഎല്‍ 81.56 ലക്ഷം)
കാരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. 81.56 ലക്ഷം രൂപയാണ് ബാര്‍ബഡോസ് ട്രൈഡന്റ്‌സ് താരമായ റാഷിദിന് ലഭിക്കുന്നത്.22 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 6.27 മാത്രമാണ്. നിലവിലെ ടി20സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ചവന്‍ റാഷിദ് ഖാനാണെന്ന് പറയാം.

ബാബര്‍ അസാം (പിഎസ്എല്‍ 1.9 കോടി)
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരം ബാബര്‍ അസാമാണ്. പാകിസ്താന്‍ ദേശീയ ടീം നായകനായ ബാബറിന് 10.9 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. കറാച്ചി കിങ്‌സിന്റെ താരമാണ് അദ്ദേഹം. 52 മത്സരത്തില്‍ നിന്ന് 41.25 ശരാശരിയില്‍ 1774 റണ്‍സാണ് ബാബര്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 120.59 ആണ്. നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായാണ് ബാബറിനെ വിശേഷിപ്പിക്കുന്നത്.

ഡാര്‍സി ഷോര്‍ട്ട് (ബിബിഎല്‍ 1.89 കോടി)
ബിഗ്ബാഷ് ലീഗില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത് ഡാര്‍സി ഷോര്‍ട്ടാണ്. 1.89 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഹോബര്‍ട്ട് താരമായ ഷോര്‍ട്ട് 57 മത്സരത്തില്‍ നിന്ന് 40.55 ശരാശരിയില്‍ 2109 റണ്‍സ് നേടിയിട്ടുണ്ട്. 138.93 ആണ് സ്‌ട്രൈക്കറേറ്റ്. ഇതില്‍ രണ്ട് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 29 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയക്കായി കളിച്ചപ്പോള്‍ ഈ മികവ് കാട്ടാന്‍ താരത്തിന് സാധിച്ചിട്ടില്ല.

വിരാട് കോലി (ഐപിഎല്‍ 17 കോടി)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയാണ് ഏറ്റവും പ്രതിഫലം നേടുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ കോലിക്ക് ഇതുവരെ ടീമിന് കപ്പ് നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും കോലിയുടെ താരമൂല്യം ഓരോ സീസണിന് ശേഷം ഉയരുക മാത്രമാണ് ചെയ്യുന്നത്. 199 മത്സരത്തില്‍ നിന്ന് 6067 റണ്‍സ് കോലിയുടെ പേരിലുണ്ട്. 37.97 ശരാശരിയും 130.41 സ്‌ട്രൈക്കറേറ്റും കോലിയുടെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications