Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെപ്പോലെ ഫിറ്റാവാന്‍ വിരാട് കോലിക്ക് ആഗ്രഹം

ദില്ലി: സച്ചിനെപ്പറ്റി പറയുമ്പോള്‍ വിരാട് കോലിക്ക് നൂറുനാവാണ്. കോലിക്ക് മാത്രമല്ല, ഇന്ത്യയിലെ എണ്ണമില്ലാത്ത യുവാക്കള്‍ക്കും അതങ്ങനെയാണ്. എന്നാല്‍ സച്ചിനൊപ്പം കളിക്കാനും സച്ചിനെപ്പോലെ കളിക്കാനും ചിലപ്പോള്‍ സച്ചിനെക്കാള്‍ നന്നായി കളിക്കാനും ഭാഗ്യം കിട്ടിയ പ്രതിഭയാണ് ഈ 24 കാരന്‍. ലോകകപ്പ് നേടിയ ഉടനെ സച്ചിനെ തോളിലേറ്റി മൈതാനം ചുറ്റിയ കോലിയുടെ ചിത്രം ഓര്‍മയില്ലേ.

സച്ചിന്‍ കളിച്ചത് പോലെ ഇന്ത്യക്ക് വേണ്ടി ദീര്‍ഘകാലം കളിക്കണം എന്നാണ് വിരാട് കോലിയുടെ ആഗ്രഹം. ഇത്രയും കാലം കളിച്ചിട്ടും ഈ നാല്‍പതാം വയസ്സിലും സച്ചിന്‍ ഫിറ്റായിരിക്കുന്നത് കോലിയെ കുറച്ചൊന്നുമല്ല ഭ്രമിപ്പിക്കുന്നത്. സച്ചിന്‍ നേടിയതിന്റെ 60 - 70 ശതമാനമെങ്കിലും ചെയ്യാനായാല്‍ ജീവിതം സഫലമായി എന്നാണ് ഈ ദില്ലി ബാറ്റ്‌സ്മാന്‍ പറയുന്നത്.

virat kohli

സച്ചിന്റെ കഠിനാധ്വാനം യുവതലമുറ കണ്ടുപഠിക്കേണ്ടതാണ്. സച്ചിനാണ് എക്കാലത്തെയും വലിയ ഹീറോ എന്നും കോലി പറഞ്ഞു. കോലിയെ മുന്‍നിര്‍ത്തി സ്‌പോര്‍ട്‌സ് വെയര്‍ ഭീമന്മാരായ അഡിഡാസ് പരസ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോലി.

ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നും മോണി മോര്‍ക്കലുമാണ് നേരിടാന്‍ ഏറ്റവും പ്രയാസമുള്ള ബൗളര്‍മാര്‍ എന്നും കോലി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര കടുപ്പമായിരിക്കും എന്നും കോലി കരുതുന്നു.

ധോണിയുടെ അഭാവത്തില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യന്‍ ടീമിനെ നയിച്ചത് വിരാട് കോലിയാണ്. സച്ചിനെയും ധോണിയെയും പിന്തള്ളി ഏറ്റവുമധികം പരസ്യവരുമാനമുള്ള കളിക്കാരനായി മാറിയിരുന്നു അടുത്തിടെ കോലി. ബി എസ് എഫ് തങ്ങളുടെ അംബാസിഡഖായി കോലിയെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Story first published: Friday, October 4, 2013, 10:46 [IST]
Other articles published on Oct 4, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+