Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് ലോകറെക്കോര്‍ഡ് സെഞ്ചുറി, ധവാനും സെഞ്ചുറി!

കാന്‍ബറ: ടീം ഇന്ത്യയുടെ സൂപ്പര്‍ സ്്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്ക് വീണ്ടും സെഞ്ചുറി. 349 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് വേണ്ടി തന്റെ ഇരുപത്തി അഞ്ചാം ഏകദിന സെഞ്ചുറിയാണ് കോലി കുറിച്ചത്. ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികളിലെത്തുന്നതിന്റെ ലോകറെക്കോര്‍ഡ് ഇതോടെ കോലിയുടെ പേരിലായി. ബ്രിസ്‌ബേനിലെ തോറ്റ മത്സരത്തിലും കോലി സെഞ്ചുറിയടിച്ചിരുന്നു.

സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലി അടിക്കുന്ന പതിനഞ്ചാമത്തെ സെഞ്ചുറിയാണിത്. സെഞ്ചുറി നേട്ടത്തില്‍ ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സങ്കക്കാരയുടെ ഒപ്പമെത്താനും കോലിക്ക് സാധിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (49), റിക്കി പോണ്ടിങ് (30), ജയസൂര്യ (28) എന്നിവരാണ് സെഞ്ചുറി നേട്ടത്തില്‍ ഇനി കോലിയുടെ മുന്നിലുളളത്. ഈ പരമ്പരയില്‍ ഇതോടെ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലായി.

viratkohli

ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിനെതിരെ തുടക്കം മുതല്‍ ഇന്ത്യ തകര്‍ത്തടിച്ചു. വെറും 25 പന്തില്‍ 41 റണ്‍സുമായി രോഹിത് ശര്‍മയാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 2 ഫോറും 3 സിക്‌സും ശര്‍മ പറത്തി. പിന്നാലെ 113 പന്തില്‍ 126 റണ്‍സുമായി ശിഖര്‍ ധവാനും കത്തിക്കയറി. എന്നാല്‍ ധവാന്‍ പുറത്തായതിന് പിന്നാലെ ധോണി (0), കോലി എന്നിവരെ നഷ്ടപ്പെട്ടതോടെ ഇന്ത്യ പരിഭ്രാന്തിയിലായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 348 റണ്‍സാണടിച്ചത്. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി, വാര്‍ണറുടെയും സ്മിത്തിന്റെയും അര്‍ധസെഞ്ചുറികള്‍ എന്നിവയാണ് ഓസ്‌ട്രേലിയയ്ക്ക് തുണയായത്. ആരോണ്‍ ഫിഞ്ചും വാര്‍ണറും കൂടി 29 ഓവറില്‍ 187 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇഷാന്ത് ശര്‍മ നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റെടുത്തു.

Story first published: Wednesday, January 20, 2016, 16:03 [IST]
Other articles published on Jan 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+