Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ കുല്‍ദീപ് ഇറങ്ങിയേക്കും; സൂചന നല്‍കി വിരാട് കോലി

ലണ്ടന്‍: ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇംഗ്ലണ്ടിനോട് പകരംവീട്ടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത. ലോര്‍ഡ്‌സിലെ പിച്ച് സ്പിന്നിന് അനുകൂലമായേക്കുമെന്ന സൂചനയെ തുടര്‍ന്ന് കൈക്കുഴ ബൗളര്‍ കുല്‍ദീപ് യാദവിനെ ഇറക്കാനാണ് ഇന്ത്യയുടെ തീരുമാനം. കുല്‍ദീപ് അല്ലെങ്കില്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലുണ്ടാകും. ഏകദിന പരമ്പരയില്‍ മികച്ച കളി കാഴ്ചവെച്ച കുല്‍ദീപ് ആണ് പരിഗണനയിലുള്ളത്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ജയിക്കാനാകുമായിരുന്നെങ്കിലും അവസാന നിമിഷം കൈവിട്ട നിരാശ ഇന്ത്യയെ വിട്ടുപോയിട്ടില്ല. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഉത്തരവാദിത്വം കാണിക്കാത്തതാണ് ടീമിന് വിനയായത്. ധവാന് പകരം ചേതേശ്വര്‍ പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

kuldeep-yadav

ഒരു സ്പിന്നര്‍കൂടി ടീമിലുണ്ടായേക്കുമെന്ന് വിരാട് കോലി സൂചന നല്‍കി. രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍, അന്തിമ തീരുമാനമായിട്ടില്ല. പിച്ചിന്റെ സാഹചര്യം വിലയിരുത്തിയശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുകയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

വിക്കറ്റ് ഇപ്പോള്‍ ഉറപ്പുള്ളതും ഉണങ്ങിയതുമാണ്. ലണ്ടനിലെ അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതാണ് കാരണം. അതേസമയം, പിച്ചില്‍ പച്ചപ്പുകളുമുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അങ്ങനെവന്നാല്‍ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാകും. അതുകൊണ്ടുതന്നെ ടീമില്‍ കൂടുതല്‍ ബൗളര്‍മാരെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇരു ടീമുകളും അനിശ്ചിതത്വത്തലാണ്.


Story first published: Thursday, August 9, 2018, 12:21 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+