വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷോക്കിങ്! വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം രാജിവച്ചു

സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രഖ്യാപനം

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിയുടെ നിരാശ മായും മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു വമ്പന്‍ ഷോക്ക്. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി വിരാട് കോലി പ്രഖ്യാപിച്ചു. ടി20, ഏകദിന നായകസ്ഥാനം അദ്ദേഹത്തിനു നേരത്തേ നഷ്ടമായിരുന്നു. ടി20 ഫോര്‍മാറ്റില്‍ കോലി സ്വയം ക്യാപ്റ്റന്‍സി ഒഴിഞ്ഞതാണെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി നീക്കുകയായിരുന്നു. പക്ഷെ ടെസ്റ്റില്‍ നിന്നും കോലി ക്യാപ്റ്റന്‍സിയൊഴിഞ്ഞത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്.

കോലി രാജിവെച്ചു ,ഷോക്കേറ്റ് ക്രിക്കറ്റ് ലോകം..വിശ്വസിക്കാനാകുന്നില്ല
1

ട്വിറ്ററിലൂടെയാണ് കോലി റെഡ് ബോള്‍ ക്രിക്കറ്റില്‍ താന്‍ നായകസ്ഥാനം ഒഴിയന്നതായി പ്രഖ്യാപിച്ചത്. ടീമിനെ ശരിയായ ദിശയിലേക്കു കൊണ്ടു പോയത് ഏഴു വര്‍ഷത്തെ കഠിനാധ്വാനവും സ്ഥിരോല്‍സാഹവുമാണ്. ഞാന്‍ ഒന്നും അവിടെ അവശേഷിപ്പിച്ചിട്ടില്ല, തികച്ചും സത്യസന്ധമായിട്ടാണ് ജോലി ചെയ്തത്. ഒരു ഘട്ടത്തില്‍ എല്ലാം അവസാനിപ്പിച്ചേ തീരൂ, ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അതിനുള്ള സമയമെത്തിയിരിക്കുകയാണെന്നും കോലി രാജിക്കുറിപ്പില്‍ വ്യക്തമാക്കി.

2

ഈ യാത്രയില്‍ ഒരുപാട് ഉയര്‍ച്ചകളും ചില താഴ്ചകളുമുണ്ടായിട്ടുണ്ട്. പക്ഷെ അവിടെ ഒരിക്കലും പരിശ്രമമോ, വിശ്വാസമോ ഇല്ലാതിരുന്നിട്ടില്ല. ചെയ്യുന്ന എല്ലാ കാര്യത്തിലും 120 ശതമാനം നല്‍കണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിച്ചിട്ടുള്ളത്. അതിനായില്ലെങ്കില്‍, ചെയ്യുന്നത് ശരിയല്ലെന്നും എനിക്കറിയാം. എനിക്കു സ്വന്തം ഹൃദയത്തില്‍ നല്ല വ്യക്തതയുണ്ട്. ടീമിനോടു എനിക്കു സത്യസന്ധത പുലര്‍ത്താതിരിക്കാന്‍ കഴിയുകയില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

3

ഇത്രയും കാലം സ്വന്തം രാജ്യത്തെ നയിക്കാന്‍ എനിക്കു അവസരം നല്‍കിയതിനു ബിസിസിഐയോടു നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അതിനുമപ്പുറം
ഒരു ഘട്ടത്തിലും തളരാതെ എനിക്കുണ്ടായിരുന്ന കാഴ്ചപ്പാടിനെ യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച എല്ലാ ടീമംഗങ്ങളോടും നന്ദി അറിയിക്കുന്നു. ഈ അവിസ്മരണീയമായ മാത്രം മനോഹരമാക്കി മാറ്റിയത് നിങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങളെ തുടര്‍ച്ചയായി മുകളിലേക്കു നയിച്ച ഈ വാഹനത്തിന് എഞ്ചിനായിരുന്ന രവി ഭായിക്കും (രവി ശാസ്ത്രി) സപ്പോര്‍ട്ട് ഗ്രൂപ്പിനും നന്ദി. ഈ കാഴ്ചപ്പാടിന് ജീവന്‍ നല്‍കുന്നതില്‍ നിങ്ങളെല്ലാവരും വലിയ പങ്കു വഹിച്ചു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ എന്നെ വിശ്വസിക്കുകയും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടു പോവാനുള്ള വ്യക്തിയായി എന്നെ കണ്ടെത്തുകയും ചെയ്ത് എംഎസ് ധോണിക്കു വലിയ നന്ദിയെന്നും കോലി പ്രസ്താവനയില്‍ വിശദമാക്കി.

4

ടെസ്റ്റ് ക്യാപ്റ്റന്‍സിയൊഴിഞ്ഞതിനു പിന്നാലെ വിരാട് കോലുടെ നേട്ടങ്ങളെ അഭിനന്ധിച്ച് ബിസിസിഐ രംഗത്തെത്തി. ടെസ്റ്റ് ടീമിനെ അഭൂതപൂര്‍വമായ ഉയരങ്ങളിലെത്തിച്ച, പ്രശംസനീയമായ നേതൃപാടവത്തിനു ക്യാപ്റ്റന്‍ വിരാട് കോലിയെ ബിസിസിഐ അഭിനന്ദിക്കുന്നു. 68 ടെസ്റ്റുകളില്‍ നയിച്ച അദ്ദേഹം 40 ജയങ്ങളുമായി ഏറ്റവുമധികം വിജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു.

5

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് കോലിയുടെ പടിയിറക്കം. 68 ടെസ്റ്റുകളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇതില്‍ 40 എണ്ണത്തിലും ഇന്ത്യക്കു വിജയം നേടിത്തരാന്‍ കോലിക്കു കഴിഞ്ഞു. 17 ടെസ്റ്റുകളില്‍ മാത്രമേ ടീം തോറ്റിട്ടുള്ളൂ. 11 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 58 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശരാശരി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയങ്ങളുള്ള ലോകത്തിലെ മൂന്നാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് കോലി. സൗത്താഫ്രിക്കയുടെ ഗ്രേയം സ്മിത്ത്, ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് എന്നുിവര്‍ മാത്രമേ കോലിക്കു മുന്നിലുണ്ടായിരുന്നുള്ളൂ.

Story first published: Saturday, January 15, 2022, 19:51 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X