ഞങ്ങളെ ജയിക്കാന്‍ സഹായിക്കണം: ഹര്‍ഭജനോട് വിരാട് കോലി
വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യയെ ജയിക്കാന്‍ സഹായിക്കണം എന്ന് പറഞ്ഞാണ് ക്യാപ്റ്റന്‍ വിരാട് കോലി തന്നെ ടീമിലേക്ക് സ്വീകരിച്ചതെന്നും ഭാജി പറയുന്നു. ക്യാപ്റ്റന്‍ ധോണി വിരമിച്ചതിന് പിന്നാലെ നടന്ന ബംഗ്ലാദേശ് പര്യടനത്തിലാണ് ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.
ബംഗ്ലാദേശിനെതിരെ ജൂണ്‍ 10 ന് തുടങ്ങിയ ടെസ്റ്റിലാണ് ഹര്‍ഭജന്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം വരവില്‍ കളിച്ചത്. ബംഗ്ലാ നിരയില്‍ ഇടങ്കൈ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ഉള്ളതുകൊണ്ടാണ് ഭാജിയെ ടീമിലെടുത്തത് എന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞത്. എന്തായാലും ഹര്‍ഭജനും അശ്വിനും രണ്ടുപേരും ടെസ്റ്റില്‍ കളിച്ചു. അശ്വിന്‍ അഞ്ചും ഭാജി മൂന്നും വിക്കറ്റ് വീഴ്ത്തിയെങ്കിലും ടെസ്റ്റ് മഴയില്‍ കുതിര്‍ന്ന് സമനിലയായി.

ഡ്രസിംഗ് റൂമില്‍ തനിക്ക് വല്ലാത്ത അപരിചിതത്വം തോന്നി എന്നാണ് ഭാജി സിംബാബ്‌വെയില്‍ വെച്ച് പറഞ്ഞത്. മുഴുന്‍ പുതിയ താരങ്ങള്‍. 35 കാരനായ ഹര്‍ഭജനായിരുന്നു ടീമിലെ വെറ്ററന്‍. ടെസ്റ്റിന് മുന്നോടിയായി ടീമിലെ അഭിസംബോധന ചെയ്യവേയാണ് കളി ജയിക്കാന്‍ ഞങ്ങളെ സഹായിക്കണമെന്ന് ക്യാപ്റ്റന്‍ കോലി ഹര്‍ഭജനെ പേരെടുത്ത് വിളിച്ചുപറഞ്ഞത്. വിക്കറ്റെടുക്കുക മാത്രമല്ല, മറ്റ് ബൗളര്‍മാരെ സഹായിക്കാനും കോലി തന്നോട് ആവശ്യപ്പെട്ടതായി ഹര്‍ഭജന്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications