Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ തോറ്റ് പുറത്താകല്‍; ഡിവില്ലിയേഴ്‌സിനെ കുറച്ച് വിരാട് കോലി

IPL2018 | ഡിവില്ലിയേഴ്‌സിനെ കുറച്ച് വിരാട് കോലി | OneIndia Malayalam

ബെംഗളുരു: വിശ്വോത്തര താരങ്ങളായ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും അണിനിരക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഒരിക്കല്‍ക്കൂടി ഐപിഎല്ലിന്റെ ലീഗ് ഘട്ടം കടക്കാതെ പുറത്തായിരിക്കുന്നു. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെങ്കിലും പ്രാഥമികമായ ചില വീഴ്ചകള്‍ ക്യാപ്റ്റന്‍ കോലി ചൂണ്ടിക്കാട്ടി.

മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മയാണ് തോല്‍വികള്‍ക്ക് പ്രധാന കാരണമായതെന്നാണ് കോലിയുടെ വിലയിരുത്തല്‍. മുന്‍നിര ബാറ്റ്‌സ്മാന്‍ അടിത്തറയിടുന്ന ഇന്നിങ്‌സിന് കാര്യമായ പങ്കു നല്‍കാന്‍ പിന്നീട് വരുന്നവര്‍ക്ക് കഴിയാത്തത് തിരിച്ചടിയായെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.

abdevilliers

സീസണില്‍ നന്നായി കളിച്ച സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ കോലി പുകഴ്ത്തുകയും ചെയ്തു. എബി നന്നായാണ് കളിച്ചത്. എന്നാല്‍, എല്ലാ കളികളിലും ജയിപ്പിക്കാന്‍ ഒരു ബാറ്റ്‌സ്മന്‍ കഴിയില്ലെന്നും രാജസ്ഥാനെതിരായ മത്സരഫലം വിലയിരുത്തവെ വിരാട് ചൂണ്ടിക്കാട്ടി. രാജസ്ഥാനെതിരായ തോല്‍വിയാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് വിരാമമിട്ടത്.

ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ശരാശരിയിലും മികച്ച പ്രകടനം നടത്തിയിട്ടും ടീം ലീഗ് ഘട്ടം കടക്കാത്തതില്‍ കോലിക്ക് നിരാശയുണ്ട്. വരാനിരിക്കുന്ന സീസണില്‍ മികച്ച മധ്യനിരയുണ്ടാക്കണമെന്നാണ് കോലിയും നിര്‍ദ്ദേശം. അതേസമയം, കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ബാംഗ്ലൂരിന്റെ പ്രകടനം ഇത്തവണ ഭേദപ്പെട്ടതാണ്. കഴിഞ്ഞതവണ 14 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച് പോയന്റ് നിലയില്‍ അവസാനമായപ്പോള്‍ ഇത്തവണ 12 പോയന്റുമായി പ്ലേ ഓഫിന് അടുത്തെത്തിയെന്നത് ആശ്വാസകമാണ്.

Story first published: Sunday, May 20, 2018, 12:20 [IST]
Other articles published on May 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+