Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്ലെഡ്ജിങും സെന്‍ഡ് ഓഫും; കോലിക്കെതിരെ സ്മിത്തും വാട്‌സനും രംഗത്ത്

അഡലെയ്ഡ്: ഓസ്‌ട്രേലിയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെ വിരാട് കോലി വികാരാധീനനായി പെരുമാറി എന്ന് സ്റ്റീവ് സ്മിത്ത്. താന്‍ പുറത്തായതിന് ശേഷം സെന്‍ഡ് ഓഫ് നല്‍കിയ കോലിയുടെ നടപടി ശരിയായില്ല. ബാറ്റ്‌സ്മാന്‍ പുറത്താകുമ്പോള്‍ ഇങ്ങനെ പെരുമാറുന്നത് ശരിയല്ല. കുറച്ചൊക്കെ പ്രശ്‌നങ്ങള്‍ ആകാം. എന്നാല്‍ സെന്‍ഡ് ഓഫ് നല്‍കിയത് അനാവശ്യമായിപ്പോയി - ഫോക്‌സ് സ്‌പോര്‍ട്‌സിനോട് സംസാരിക്കവേ സ്മിത്ത് പറഞ്ഞു.

വിരാട് കോലിയും സ്റ്റീവ് സ്മിത്തും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം നടക്കുന്നുണ്ട് എന്നാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞത്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണ് എന്ന മത്സരമാണ് ഇവര്‍ക്കിടയില്‍. വിരാട് കോലി ഹൃദയം കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന ആളാണ്. വളരെ വേഗം വികാരത്തിന് അടിപ്പെടും. ഈ സ്വഭാവം കൊണ്ട് തന്നെ പ്രശ്‌നങ്ങളിലും ചെന്ന് ചാടും - ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ നേരിട്ട് കുറ്റപ്പെടുത്താതെ വാട്‌സന്‍ പറഞ്ഞു.

viratkohli-hand

അഡലെയ്ഡില്‍ നടന്ന ഒന്നാം ട്വന്റി മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ക്യാച്ചെടുത്ത ശേഷം കോലി കൈകൊണ്ട് ആംഗ്യം കാണിക്കുകയും പിറുപിറുക്കുകയും ചെയ്തിരുന്നു. ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റീവ് സ്മിത്ത് തുടര്‍ച്ചയായി ചുണ്ടനക്കിയതാണ് കോലിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ചാനല്‍ 9ന് വേണ്ടി കമന്ററി പറയുകയായിരുന്നത്രെ സ്മിത്ത്.

രവീന്ദ്ര ജഡേജയുടെ പന്തില്‍ കോലി പിടിച്ചാണ് സ്മിത്ത് പുറത്തായത്. കോലിയോട് പ്രതികരിക്കാന്‍ നില്‍ക്കാതെ സ്മിത്ത് ഫീല്‍ഡ് വിട്ടുപോകുകയായിരുന്നു. എന്തായാലും സംഭവം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കോലിയുടെ പ്രകടനം കുറച്ച് കൂടുതലായി എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മറ്റ് ചിലരാകട്ടെ, ബാറ്റ് ചെയ്യുന്നതിനിടെ കമന്ററി പറയാന്‍ പോയ സ്മിത്തിനെയാണ് കുറ്റപ്പെടുത്തിയത്.

Story first published: Thursday, January 28, 2016, 15:43 [IST]
Other articles published on Jan 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+