For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുംബ്ലെയെ പുറത്താക്കിയത് കോലിതന്നെ; ഗാവസ്‌കര്‍ പറയുന്നത്

By Anwar Sadath

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചിന്റെ സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെ രാജിവെച്ചതില്‍ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. കുംബ്ലെയുടെ രാജി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മോശം ദിനങ്ങളിലൊന്നാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. കുംബ്ലെ ഒരിക്കലും രാജവെക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

കുംബ്ലെയും കോലിയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചെറിയ അറിവ് മാത്രമേ തനിക്കുള്ളൂ. കോലി കുംബ്ലെയുടെ പുറത്താകലിന് വഴിയൊരുക്കിയെന്നാണ് അറിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ദു:ഖകരമായ ദിവസമാണത് സംഭവിച്ചത്. കുംബ്ലെ സ്ഥാനമേറ്റെടുത്തശേഷം ഇന്ത്യന്‍ വിജയ പാതയിലായിരുന്നു. എല്ലാ ടീമിലും പ്രശ്‌നങ്ങളുണ്ടാകും പക്ഷെ, കുംബ്ലെയുടെ സാന്നിധ്യത്തില്‍ ഇന്ത്യയുടെ വിജയങ്ങള്‍ നോക്കൂയെന്ന് ലിറ്റില്‍ മാസ്റ്റര്‍ പറഞ്ഞു.

sunilgavaskar

കളിക്കളത്തില്‍ മികച്ച പോരാളിയായിരുന്നു കുംബ്ലെ. എന്നാല്‍, രാജിവെച്ചദിവസം കോച്ചിന്റെ സ്ഥാനത്ത് കുംബ്ലെ തന്റെ പോരാട്ടവീര്യം മറന്നുപോയി. അനില്‍ തന്റെ ജോലി തുടരണമായിരുന്നു. അതുതന്നെയാണ് ക്രിക്കറ്റ് അഡൈ്വസി കമ്മറ്റി അംഗവും സൂചിപ്പിച്ചത്. അനിലിന് തീര്‍ച്ചയായും ഒരു മികച്ച മടങ്ങിവരവുണ്ടാകുമെന്നാണ് താന്‍ കരുതുന്നത്. ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് മുന്‍പായി ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ നിയമിക്കണം. ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി ഇതിനായി തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Thursday, June 22, 2017, 9:07 [IST]
Other articles published on Jun 22, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+