മങ്കാദിങ് തന്നോട് വേണ്ട... കുടുക്കാന്‍ ശ്രമിച്ചത് നരെയ്ന്‍, വൈറലായി കോലിയുടെ പ്രതികരണം
കൊല്‍ക്കത്ത: ഈ സീസണിലെ ഐപിഎല്ലില്‍ ഏറെ വിവാദമായ സംഭവമായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ആര്‍ അശ്വിന്റെ മങ്കാദിങ് പുറത്താക്കല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയതിന്റെ പേരില്‍ അശ്വിന്‍ ഏറെ ക്രൂശിക്കപ്പെടുകയും ചെയ്തു. പല മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം താരത്തിനെതിരേ രംഗത്തു വന്നിരുന്നു.
അശ്വിന്റെ മങ്കാദ് പുറത്താക്കലിനു ശേഷം മറ്റു ചില കളിക്കാര്‍ കൂടി അശ്വിനെ ട്രോളിക്കൊണ്ട് മങ്കാദിങ് അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. കെകെആറും ആര്‍സിബിയും തമ്മില്‍ വെള്ളിയാഴ്ച രാത്രി നടന്ന കളിയിലും സമാനമായ രംഗങ്ങള്‍ക്കു ക്രിക്കറ്റ് ലോകം സാക്ഷിയായി.
കോലിയുടെ രസകരമായ പ്രതികരണം
കെകെആര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെ മങ്കാദ് ചെയ്യാന്‍ ശ്രമിച്ചത്. 18ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ബൗള്‍ ചെയ്യാനെത്തിയ നരെയ്ന്‍ റണ്ണപ്പിനിടെ പെട്ടെന്നു നില്‍ക്കുകയും നോണ്‍ സ്‌ട്രൈക്കറായിരുന്ന കോലിയെ നോക്കുകയും ചെയ്യുകയായിരുന്നു. കോലി അപ്പോള്‍ ക്രീസിനുള്ളില്‍ ആയിരുന്നെങ്കിലും പുറത്താണെന്ന തരത്തില്‍ അഭിനയിച്ചു കൊണ്ട് ബാറ്റ് ക്രീസിനകത്ത് വച്ച് കുനിഞ്ഞ് ഇരിക്കുകയായിരുന്നു. കോലിയുടെ ഈ അപ്രതീക്ഷിത ആക്ഷന്‍ ഇതു കണ്ട എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്തു.

പൊട്ടിച്ചിരിച്ച് കോലി
തമാശ സ്വയം ആസ്വദിച്ചു കൊണ്ട് കോലി പൊട്ടിച്ചിരിച്ചപ്പോള്‍ നരെയ്‌ന്റെയോ കെകെആര്‍ ടീമിലെ മറ്റു കളിക്കാരുടെയോ മുഖത്ത് ഒരു ഭാവവുമുണ്ടായിരുന്നില്ല. കാരണം കോലിയുടെ ബാറ്റിങ് മികവില്‍ ആര്‍സിബി അപ്പോള്‍ കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു.
മല്‍സരത്തില്‍ ആര്‍സിബി നായകന്‍ സെഞ്ച്വറി തികച്ചിരുന്നു. 58 പന്തില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 100 റണ്‍സാണ് കോലി നേടിയത്. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ അഞ്ചാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്.
വീഡിയോ കാണാം
ആര്‍സിബിയും കെകെആറും തമ്മിലുള്ള മല്‍സരത്തിനിടെ നരെയ്‌ന്റെ മങ്കാദിങ് ശ്രമവും തുടര്‍ന്ന് കോലിയുടെ പ്രതികരണവും കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications