Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നേക്കാള്‍ അഡാര്‍ ബാറ്റ്‌സ്മാന്‍ ഡി വില്ലിയേഴ്‌സ്; ആ ഷോട്ട് ഒരിക്കലും കഴിയില്ലെന്ന് കോലി

മുംബൈ: ലോകത്തിലെ ബൗളര്‍മാര്‍ ഭയപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരാണ് എബി ഡി വില്ലിയേഴ്‌സും, വിരാട് കോലിയും. ഉറ്റസുഹൃത്തുക്കളായ ഇവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് ശക്തികൂടിയാണ്. ശക്തര്‍ പരസ്പരം കൈകോര്‍ത്ത് നില്‍ക്കണം എന്ന ആപ്തവാക്യം പോലെ ഇരുവരും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു. അതേസമയം പരസ്പരം മറ്റേയാളുടെ ആ കഴിവ് തനിക്കില്ലെന്ന് ഡി വില്ലിയേഴ്‌സും, കോലിയും വിനയാന്വിതരാകാറുണ്ട്. ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ റണ്‍ സ്‌കോര്‍ ചെയ്തിട്ടുള്ള വിരാടിന്റെ അഭിപ്രായത്തില്‍ ഡി വില്ലിയേഴ്‌സിനെ പോലെ കഴിവ് തനിക്കില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

എല്ലാ ഫോര്‍മാറ്റിലും ഒരേ ഫോമില്‍ കളിക്കുന്ന വിരാട് കോലി ഇത് പറയുന്നത് അമിതവിനയമല്ലേ എന്ന ചോദ്യം ഉയരും. ഇതിനും ക്യാപ്റ്റന് മറുപടിയുണ്ട്. ചില ഷോട്ടുകള്‍ കളിക്കാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് തനതായ ഷോട്ടുകള്‍ നന്നായി കളിക്കാന്‍ ശ്രമിക്കുന്നു. എബിയെ പോലുള്ള താരങ്ങള്‍ എല്ലാവിധ ഷോട്ടുകള്‍ക്കും ശ്രമിക്കുന്നുണ്ട്. ഞാന്‍ സുരക്ഷിതമായി കളിക്കുന്നു എന്നാണ് ആളുകള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റ് ഷോട്ടുകള്‍ കളിക്കാനുള്ള കഴിവ് എനിക്കില്ല, വിരാട് വിശദീകരിക്കുന്നു.

kohli

ഫാസ്റ്റ് ബൗളറെ റിവേഴ്‌സ് സ്വീപ്പില്‍ സിക്‌സര്‍ പറത്തുന്ന എബിയുടെ ഷോട്ട് നോക്കി നില്‍ക്കാനെ ജീവിതത്തില്‍ തനിക്ക് സാധിക്കൂവെന്നും വിരാട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഇതിന് മറ്റൊരു അഭിപ്രായമാണ് ഡി വില്ലിയേഴ്‌സിന് പറയാറുള്ളത്. പത്തില്‍ ഒന്‍പത് തവണയും ഒരു ഷോട്ട് ശരിയായി പ്രയോഗിക്കാന്‍ കഴിവുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു ഷോട്ട് പരീക്ഷിച്ച് അപകടത്തിലാകുന്നതെന്ന് എബി ചോദിക്കുന്നു. വിരാട് അല്ലാതെ തന്നെ തകര്‍ത്തടിക്കും പിന്നെന്തിന് അനാവശ്യ ഷോട്ടിന് മുതിരണം, ആര്‍സിബി സഹതാരം പുകഴ്ത്തല്‍ കുറയ്ക്കുന്നില്ല.

2008 മുതല്‍ ബാംഗ്ലൂര്‍ ടീമിലുള്ള വിരാടിനൊപ്പം എബി എത്തുന്നത് 2011-ലാണ്. അന്ന് മുതല്‍ ടീമിനായി മികച്ച ഗെയിമാണ് ഇവര്‍ പുറത്തെടുക്കുന്നത്. ഐപിഎല്ലിലെ രണ്ട് 200 റണ്‍ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ ഇവരുടെ പേരിലാണ്.

Story first published: Thursday, April 19, 2018, 9:05 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+