Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് 24 ലക്ഷം രൂപ പിഴ, അടുത്തത് വിലക്ക്; ഗൗതം ഗംഭീറിനും കിട്ടി പണി!

ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റ് ഒമ്പതാം സീസണിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായ വിരാട് കോലിക്ക് 24 ലക്ഷം രൂപ പിഴ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോലിക്ക് പിഴ ശിക്ഷ കിട്ടിയത്. ഇത് രണ്ടാം തവണയാണ് സീസണില്‍ കോലിക്ക് പിഴ ശിക്ഷ കിട്ടുന്നത്. നേരത്തെ പുനെ സൂപ്പര്‍ജയന്റ്‌സിനെതിരെ നടന്ന കളിയിലും ഓവര്‍ നിരക്ക് കുറഞ്ഞതിന് കോലിക്ക് പിഴ കിട്ടിയിരുന്നു.

ആദ്യത്തെ തവണ പിഴ 12 ലക്ഷം രൂപയായിരുന്നു. കുറ്റം ആവര്‍ത്തിച്ചതിനാല്‍ പിഴ ഇരട്ടിയായി. ഇനി ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിച്ചാല്‍ കോലിക്ക് ഒരു മത്സരത്തില്‍ നിന്നും വിലക്ക് കിട്ടിയേക്കും. ഓവര്‍ നിരക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് കോലിക്ക് 24 ലക്ഷം രൂപ പിഴയിട്ട കാര്യം ഐ പി എല്‍ അധികൃതര്‍ ഒരു പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഏഴ് കളിയില്‍ അഞ്ച് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ് ഇപ്പോള്‍.

gambhir-kohli

തിങ്കളാഴ്ച റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വിജയിച്ച ശേഷം നിയന്ത്രണം വിട്ട് പെരുമാറിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും പിഴ ശിക്ഷ കിട്ടി. ഐ പി എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പിഴ. അവസാന ഓവറുകളില്‍ കൊല്‍ക്കത്ത ബാറ്റ്സ്മാന്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ ഗഡ് ഔട്ടില്‍ സഹകളിക്കാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഗംഭീര്‍ എഴുന്നേറ്റ് കസേര ചവിട്ടിത്തെറിപ്പിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയുമായിരുന്നു.

Story first published: Wednesday, May 4, 2016, 11:57 [IST]
Other articles published on May 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+