വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവര് ഇന്ത്യയില്‍ വരുമല്ലോ, അപ്പോ കാണിച്ചുകൊടുക്കാം', തോല്‍വിയിലും വീമ്പിളക്കി കോലി

ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞു. തോല്‍വിയുടെ കയ്പ്പുരുചി ഇന്ത്യയും അറിഞ്ഞിരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത് തുടരുന്ന ഇന്ത്യയെ ന്യൂസിലാന്‍ഡ് രണ്ടു ടെസ്റ്റിലും നാണംകെടുത്തി. സ്വന്തം മണ്ണിലെ വീരേതിഹാസങ്ങളൊന്നും കിവികളുടെ മുന്നിൽ വിലപോയില്ല. വേഗവും സ്വിങ്ങുമുള്ള പിച്ചില്‍ പന്തിന്റെ ഗതിയറിയാതെ ഇന്ത്യന്‍ സംഘം വലഞ്ഞു. ഇന്ത്യയുടെ തോല്‍വി ഒരുഭാഗത്തു നില്‍ക്കെ, കളത്തില്‍ നായകന്‍ വിരാട് കോലിയുടെ പെരുമാറ്റവും ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

Virat Kohli Wants To Take Revenge On New Zealand | Oneindia Malayalam
കളിയാവേശം

ക്രൈസ്റ്റ്ചര്‍ച്ചില്‍ കോലിയുടെ കളിയാവേശം കൂടിപ്പോയില്ലേ? ആരാധകര്‍ സംശയിക്കുന്നു. രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിനെ മുഹമ്മദ് ഷമി പുറത്താക്കിയതിന് പിന്നാലെയാണ് കോലി അമിതാവേശം പൂണ്ടത്. വില്യംസണിന് രൂക്ഷമായ ഭാഷയില്‍ യാത്രയയപ്പ് നല്‍കിയ കോലി, ഹാഗ്‌ലി ഓവല്‍ മൈതാനത്ത് കളി കാണാനെത്തിയ കാണികള്‍ക്കു നേരെയും 'ചീറി'. പോയവര്‍ഷം സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം വാങ്ങിയ കോലിയുടെ പക്കല്‍ നിന്നാണ് ഇത്തരമൊരു പ്രതികരണമെന്ന് പ്രത്യേകം ഓര്‍ക്കണം.

പൊരുത്തപ്പെട്ടില്ല

മൂന്നാം ദിനം കളി തോറ്റെന്നുറപ്പായപ്പോഴും യാത്ഥാര്‍ത്ഥ്യത്തോട് കോലി അത്ര പെട്ടെന്നു പൊരുത്തപ്പെട്ടില്ല. 'ഇവര് ഇന്ത്യയില്‍ വരുമല്ലോ, അപ്പോ കാണിച്ചുകൊടുക്കാം', സഹതാരങ്ങളോട് കോലി വിളിച്ചുകൂവിയ വാക്കുകള്‍ സ്റ്റംപ് മൈക്ക് കൃത്യമായി ഒപ്പിയെടുത്തു. എന്തായാലും തോല്‍വിയിലും വീമ്പടിക്കുന്ന കോലിയോട് ആരാധകര്‍ക്ക് നിരാശയുണ്ട്, സഹതാപമുണ്ട്. ഒറ്റത്തോല്‍വിയോടെ ലോകം അവസാനിക്കില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ നായകന്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ തോല്‍വി അംഗീകരിക്കാന്‍ പെടാപാട് പെട്ടു.

രോഷംകൊണ്ടു

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും രോഷംകൊള്ളുന്ന കോലിയെ ക്രിക്കറ്റ് ലോകം കണ്ടു. സഭ്യത ലംഘിച്ചുള്ള പെരുമാറ്റം ക്രിക്കറ്റിന് ശരിയായ മാതൃകയാണോ നല്‍കുന്നത്? ഈ ചോദ്യമാണ് ഇന്ത്യന്‍ നായകനെ അലോസരപ്പെടുത്തിയത്. എന്തായാലും ടീമിന്റെ തോല്‍വിയില്‍ ആരെയും പേരെടുത്ത് കുറ്റപ്പെടുത്താന്‍ കോലി തയ്യാറായില്ല. ബാറ്റിങ് വിഭാഗമാണ് പരമ്പര തോല്‍ക്കാന്‍ കാരണമെന്ന് കോലി വ്യക്തമാക്കി.

'ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ വന്നാല്‍'

'ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ വന്നാല്‍'

ഭീഷണിയുടെ സ്വരത്തിലാണ് നായകന്‍ വിരാട് കോലി സംസാരിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഈ പെരുമാറ്റം അംഗീകരിക്കാനും പ്രയാസമുണ്ട്. എന്നിരുന്നാലും ഇന്ത്യയില്‍ വന്ന് കോലിപ്പടയെ ന്യൂസിലാന്‍ഡിന് തോല്‍പ്പിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. കഴിഞ്ഞ ഹോം സീസണില്‍ എതിരാളികളെയെല്ലാം ഇന്ത്യ നിലംപരിശാക്കിയിട്ടുണ്ട്.

Most Read: കോലിപ്പട പാഠം പഠിക്കുമോ? തെറ്റ് തിരുത്താന്‍ 8 മാസം... കഴിഞ്ഞില്ലെങ്കില്‍ വീണ്ടും നാണംകെടും!

സാധ്യത ഇങ്ങനെ

ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും റണ്‍മല കുറിച്ച് ടീം ഇന്ത്യ ജയം കയ്യടക്കി. പറഞ്ഞുവരുമ്പോള്‍ 2012-13 കാലത്തിന് ശേഷം ഒരു ഹോം പരമ്പരപോലും ഇന്ത്യ തോറ്റിട്ടില്ല. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ അവസാന ഹോം തോല്‍വി. ഈ അവസരത്തില്‍ ഇന്ത്യയിലെ വരണ്ട പിച്ചില്‍ ന്യൂസിലാന്‍ഡിന് ജയം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം.

Source: Indian Express

Story first published: Tuesday, March 3, 2020, 15:44 [IST]
Other articles published on Mar 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X