Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതിവേഗ റണ്‍വേട്ടക്കാരനായി വിരാട് കോലി; മുന്നിലുള്ളത് ഗാവസ്‌കര്‍ മാത്രം; സച്ചിനെ മറികടന്നു

അതിവേഗ റണ്‍വേട്ടക്കാരനായി വിരാട് കോലി | Oneindia Malayalam

ലണ്ടന്‍: ഓരോ മത്സരത്തിലും ഒരു ബാറ്റിങ് റെക്കോര്‍ഡെങ്കിലും തകര്‍ത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മറ്റൊരു ബഹുമതികൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 6000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കളിക്കാരനാണിപ്പോള്‍ കോലി. ഇംഗ്ലണ്ടിനെതിരെ സതാംപ്ടണില്‍ നടക്കുന്ന നാലം ടെസ്റ്റ് മത്സരത്തിനിടെയാണ് താരം 6000 റണ്‍സ് എന്ന നാഴികകല്ലു പിന്നിട്ടത്.

മത്സരം ആരംഭിക്കുമ്പോള്‍ ആറായിരം റണ്‍സ് പിന്നിടാന്‍ 6 റണ്‍സ് മാത്രമായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. ജെയിംസ് ആ്ന്‍ഡേഴ്‌സണിനെതിരെ ഒരു ബൗണ്ടറിനേടി കോലി ടെസ്റ്റ് കരിയറിലെ മറ്റൊരു ബഹുമതികൂടി സ്വന്തം പേരിലാക്കി. 65 ടെസ്റ്റുകളിലെ 117 ഇന്നിങ്‌സുകളില്‍ നിന്നായാണ് ഗാവസ്‌കര്‍ 6000 റണ്‍സ് തികച്ചത്. കോലിയാകട്ടെ 70 ടെസ്റ്റുകളില്‍നിന്നും 119 ഇന്നിങ്‌സുകളിലായി നേട്ടത്തിനൊപ്പമെത്തി. 76 ടെസ്റ്റുകളിലെ 120 ഇന്നിങ്‌സുകളിനിന്നുമായാണ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 6000 റണ്‍സ് തികച്ചത്.

viratkohli

ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ആണ് ലോക ക്രിക്കറ്റില്‍ അതിവേഗം 6000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമായുള്ളത്. 45 ടെസ്റ്റുകളിലെ 68 ഇന്നിങ്‌സുകളില്‍നിന്നായി ബ്രാഡ്മാന്‍ ഈ നേട്ടത്തിലെത്തി. ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് 65 ടെസ്റ്റുകളിലെ 111 ഇന്നിങ്‌സുകളില്‍നിന്നും ആറായിരത്തിലെത്തി. ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തുണ്ട്. 61 ടെസ്റ്റുകളിലെ 111 ഇന്നിങ്‌സുകളില്‍നിന്നും സ്മിത്ത് ഈ നേട്ടത്തിലെത്തി. 6000 ക്ലബ്ബില്‍ നേരത്തെ എത്തിയവരില്‍ ഒന്‍പതാമനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

Story first published: Saturday, September 1, 2018, 8:50 [IST]
Other articles published on Sep 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+