ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആരാധകരാണ് ഇന്ത്യക്കാരിലേറെയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനിലെ യുവ ക്രിക്കറ്റര്‍മാരുടെയും ആരാധനാപാത്രമാണ് വിരാട് കോലിയെന്നറിയാമോ. മുന്‍ പാക് ക്യാപ്റ്റന്‍ യൂനിസ് ഖാന് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാകിസ്താനിലുള്ളവരും കോലിയെ ഇഷ്ടപ്പെടുന്നുണ്ട്. മിക്ക പാക് കളിക്കാരും കോലിയെപ്പോലെ കളിക്കാനും ശാരീരികക്ഷമത നേടാനുമാണ് ആഗ്രഹിക്കുന്നത്. കോലിയുടെ കളിക്കളത്തിലെ ശരീരഭാഷയും പലരും അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു.-യൂനിസ് ഖാന് പറഞ്ഞു.
നെയ്മറെ ബാഴ്സയ്ക്ക് വേണം; താരത്തിനായി സൂപ്പര്‍താരങ്ങളെ വിട്ടുകൊടുക്കാന്‍ ബാഴ്സലോണ
ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ കോലിയുടെ പങ്ക് വളരെ വലുതായിരിക്കുമെന്നും മുന്‍ പാക് നായകന് പറഞ്ഞു. ഏഷ്യാ കപ്പില്‍ കോലി കളിക്കാതിരുന്നപ്പോള്‍ സ്റ്റേഡിയങ്ങള്‍ നിറഞ്ഞിരുന്നില്ല. കോലി ഇന്ത്യയെ സംബന്ധിച്ച് ഒരു വലിയ ഘടകം തന്നെയാണ്.-ഖാന് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ജൂണ്‍ 16-ന് ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും.