For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും ധോണിക്കും പിന്നാലെ കോലിക്കും ഒരു വമ്പന്‍ ആരാധകന്‍

By Anwar Sadath

കൊല്‍ക്കത്ത: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറ്റവും വലിയ ആരാധകന്‍ ആരാണെന്ന് ചോദിച്ചാല്‍ സുധീര്‍ ഗൗതം എന്നായിരിക്കും ഉത്തരം. ഇന്ത്യയുടെ കളി നടക്കുന്ന ഗ്യാലറികളിലെല്ലാം ദേഹമാകെ ത്രിവര്‍ണം പൂശി പതാകയേന്തുന്ന സുധീര്‍ ക്രിക്കറ്റ് പ്രേക്ഷര്‍ക്ക് സുപരിചിതനാണ്. സമാനരീതിയില്‍ ധോണിയുടെ ആരാധകനാണ് രാം ബാബു. ധോണിയുടെ പേരെഴുതി ആര്‍പ്പുവിളിക്കുന്ന രാം ബാബുവും ഗ്യാലറിയില്‍ നിത്യസാന്നിധ്യമാണ്.

ഇവര്‍ക്കിടയിലേക്ക് മറ്റൊരാള്‍ കൂടി കടന്നുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുവേണ്ടി ഇനി ഗ്യാലറിയില്‍ പതാകയേന്തുന്നത് ഒരു ബസ് കണ്ടക്ടറായിരിക്കും. ഒഡിഷ സ്വദേശിയായ നികേഷ് കന്‍ഹാര്‍ ആണ് കോലിയുടെ പുതിയ ആരാധകന്‍. ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കിടയിലാണ് നികേഷ് ശ്രദ്ധയാകുന്നത്.

viratkohli

കൊല്‍ക്കത്തയിലും കോലിക്കുവേണ്ടി നികേഷ് എത്തി. വിരാടിന്റെ ജഴ്‌സിയണിഞ്ഞ് പതാക വീശുന്ന നികേഷ് ഇനിമുതല്‍ മാധ്യമശ്രദ്ധയാകര്‍ഷിക്കും. കട്ടക്ക്, റാഞ്ചി, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിരാടിനുവേണ്ടി താന്‍ എത്തിയെന്ന് നികേഷ് പറയുന്നു. ഭാവിയില്‍ ഇന്ത്യയുടെ എല്ലാ കളികളിലും ഗ്യാലറിയിലെത്തുകയാണ് നികേഷിന്റെ ആഗ്രഹം.

ഇന്ത്യയുടെ കളികള്‍ കാണാനായി കൈയ്യില്‍ പണമില്ലെങ്കിലും താന്‍ എല്ലായിടത്തും എത്തും. ഇന്ത്യയെ പ്രോത്സാഹിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നു. പ്രത്യേകിച്ചും കോലിയെ. ചെലവനുള്ള പണം അപ്പപ്പോള്‍ വന്നുചേരുമെന്നും നികേഷ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

Story first published: Monday, January 23, 2017, 8:44 [IST]
Other articles published on Jan 23, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+