Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത് കോലിയുടെ തന്ത്രം

നാഗ്പൂര്‍: തുടര്‍ച്ചയായ മൂന്ന് ഏകദിന മത്സരങ്ങള്‍ ഇന്ത്യയോട് തോറ്റശേഷം സ്റ്റീവ് സ്മിത്തിന്റെ ഓസ്‌ട്രേലിയന്‍ ടീം നാലാം മത്സരത്തില്‍ പ്രയോഗിച്ചത് വിരാട് കോലിയുടെ തന്ത്രം. 2016ല്‍ ഓസ്‌ട്രേലിയയില്‍ പരമ്പരയ്‌ക്കെത്തിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യയുടെ അന്നത്തെ തിരിച്ചുവരവാണ് തങ്ങള്‍ക്ക് പാഠമായതെന്ന് ഓസീസ് താരം റിച്ചാഡ്‌സണ്‍ പറഞ്ഞു.

അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ അന്ന് ഇന്ത്യ 4-0ത്തിന് പിറകിലായിരുന്നു. അവസാന ഏകദിനം ജയിച്ച ഇന്ത്യ പിന്നീട് നടന്ന മൂന്ന് ടി20 മത്സരങ്ങളിലും ഓസീസിനെതിരെ തകര്‍പ്പന്‍ ജയം നേടി ആകെ 4-4 എന്ന നിലയില്‍ തിരിച്ചടിച്ചു. ഈ രീതിയില്‍ വരും മത്സരങ്ങളിലും ഇന്ത്യയ്‌ക്കെതിരെ ജയിക്കാനാണ് ഓസീസിന്റെ പദ്ധതി.

viratkohli

ഇന്ത്യയ്‌ക്കെതിരെ വരാനിരിക്കുന്ന മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഓസീസ് തിരിച്ചുകയറുമെന്ന് റിച്ചാഡ്‌സണ്‍ പറഞ്ഞു. ഇന്ത്യയില്‍ മത്സരങ്ങള്‍ ജയിക്കുക ദുഷ്‌കരമാണെങ്കിലും ഓസ്‌ട്രേലിയന്‍ ടീം വിജയവഴിയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ചു പരിചയമുള്ള താരങ്ങള്‍ക്ക് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നാഗ്പൂരില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഓസീസിന് വിജയപ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.

Story first published: Sunday, October 1, 2017, 9:50 [IST]
Other articles published on Oct 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+