വില്യംസണിന്റെ ഭീഷണിയിലും കോലി ലോക ഒന്നാം റാങ്കില്‍; ബുംറയ്ക്കും പന്തിനും കുതിപ്പ്
പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ നേടിയ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ടെസ്റ്റ് ലോക റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കോലി 123 റണ്‍സ് നേടിയിരുന്നു. സെഞ്ച്വറി നേട്ടം കോലിക്ക് 14 പോയന്റു നേടിക്കൊടുത്തപ്പോള്‍ ആകെ 934 പോയന്റുകളുമായാണ് ഒന്നാം റാങ്ക് നിലനിര്‍ത്തിയത്.
ഐപിഎല്‍: ടീമിന് ചങ്കു പറിച്ച് കൊടുത്തവര്‍... അന്നും ഇന്നും ഒരൊറ്റ ടീം മാത്രം, ഇന്ത്യയുടെ ഒരേയൊരാള്‍
ന്യൂസിലന്‍ഡിന്റെ വില്യംസണ്‍ 915 പോയന്റുമായി പിറകിലുണ്ട്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം വില്യംസണ്‍ കോലിക്ക് ഭീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ 19 പോയന്റിന്റെ ലീഡ് നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന് താത്കാലിക ആശ്വാസമായി. മൂന്നു പോയന്റുകൂടി നേടിയാല്‍ ടെസ്റ്റ് റേറ്റിങ്ങില്‍ എക്കാലത്തെയും മികച്ച നിലയിലെത്താനും കോലിക്കും കഴിയും.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികവു കാട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെല്ലാം റാങ്കിങ്ങില്‍ മുന്നോട്ട് കുതിച്ചു. രഹാനെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15ലെത്തി. പന്ത് 11 സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 48-ാം സ്ഥാനത്താണ്. ഷമി 26ല്‍ നിന്നും 24-ാം റാങ്കിലെത്തി. ബുംറ 28-ാം റാങ്കില്‍ കരിയറിലെ മികച്ച മികച്ച സ്ഥാനത്തെത്തി. ബാറ്റ്‌സ്മാന്മാരില്‍ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍, അശ്വിന്‍ ആറാം സ്ഥാനത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications