Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് ഓസ്‌ട്രേലിയയോട് പ്രണയം

ദില്ലി: ഏകദിന സീരിസിന് പിന്നാലെ ടി20 സീരീസിലും തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ഓസ്‌ട്രേലിയയോട് പ്രണയം. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ ജയത്തിനുശേഷമായിരുന്നു കോലി തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. എല്ലായിപ്പോഴും ഓസ്‌ട്രേലിയയില്‍ വരുന്നത് ഇഷ്ടപ്പെടുന്നെന്ന് കോലി പറഞ്ഞു.

മികച്ച വിക്കറ്റുകളാണ് ഓസ്‌ട്രേലിയയിലേത്. പേസും ബൗണ്‍സും ലഭിക്കും. ഇത്തരം ഒരു പിച്ചില്‍ വെല്ലുവിളി ഏറ്റെടുക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമാണ്. കൂടാതെ, സ്‌റ്റേഡിയത്തില്‍ നല്ലൊരുപങ്ക് ഇന്ത്യന്‍ കാണികളാണെന്നും വിരാട് കോലി പറഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ 27 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു.

viratkohli

മത്സരത്തില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണിങ് വിക്കറ്റില്‍ നേടിയ 97 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായെന്ന് കോലി പറഞ്ഞു. ഏകദിനത്തില്‍ തുടങ്ങാന്‍ വൈകിയെങ്കിലും ശിഖര്‍ ധവാന്‍ എത്രമാത്രം അപകടകാരിയാണെന്നത് കാണിച്ചു തന്ന മത്സരമാണിതെന്ന് പറഞ്ഞ കോലി രോഹിത് ശര്‍മയെയും പുകഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോലി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ മത്സരത്തില്‍ 90 റണ്‍സ് നേടിയ കോലി രണ്ടാം മത്സരത്തില്‍ കേവലം 33 പന്തില്‍ 59 റണ്‍സാണ് അടിച്ചുകൂട്ടിയത്. 7 ഫോറും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ ജയിക്കുമെന്ന് കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Story first published: Saturday, January 30, 2016, 8:49 [IST]
Other articles published on Jan 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+