വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെ എലൈറ്റ് കമ്പനിയില്‍... കൂട്ടിന് വെറും 7 പേര്‍ മാത്രം!
ആന്റിഗ്വ: വളരെ പ്രത്യേകതകളുള്ള ഒരു ഇന്നിംഗ്‌സായിരുന്നു വിരാട് കോലി ആന്റിഗ്വ ടെസ്റ്റില്‍ കളിച്ചത്. കരിയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ചുറി. വിദേശത്ത് 200 അടിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ്. വിദേശത്ത് ഏറ്റവും വലിയ ഇന്ത്യന്‍ ജയം അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ വിരാട് കോലിക്ക് ആന്റിഗ്വ ടെസ്റ്റില്‍ ഓര്‍ക്കാനുണ്ട്.
Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!
ഇതിനെല്ലാം പുറമേ ഒരു എലൈറ്റ് ക്ലബ്ബിലും ഈ ഇരട്ടസെഞ്ചുറിയുടെ ബലത്തില്‍ വിരാട് കോലി കയറിക്കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്ത്രണ്ടായിരത്തില്‍പ്പരം റണ്‍സ് എന്ന നേട്ടമായിരുന്നു ഇത്. വെറും ഏഴേ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമേ വിരാട് കോലിക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 27 കാരനായ വിരാട് കോലിക്ക് 12047 റണ്‍സുകളുണ്ട്. ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യക്കാര്‍ ആരൊക്കെയെന്ന് നോക്കണ്ടേ...

സച്ചിന്‍ തെണ്ടുല്‍ക്കര്‍
ഇന്ത്യയില്‍ എന്ന് വേണ്ട ലോകത്ത് തന്നെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. 34,357 അന്താരാഷ്ട്ര റണ്‍സുകളാണ് സച്ചിന്റെ അക്കൗണ്ടില്‍ ഉള്ളത്.

രാഹുല്‍ ദ്രാവിഡ്
റണ്‍വേട്ടയില്‍ സച്ചിന് പിന്നില്‍ രണ്ടാമന്‍. പക്ഷേ സച്ചിനെക്കാള്‍ പതിനായിരത്തില്‍പ്പരം റണ്‍സിന് പിന്നില്‍. 24208 റണ്‍സടിച്ചിട്ടുണ്ട് ദ്രാവിഡ്.

സൗരവ് ഗാംഗുലി
ഇന്ത്യന്‍ ബാറ്റിംഗിലെ ത്രിമൂര്‍ത്തികളായിരുന്നു ഒരു കാലത്ത് സച്ചിനും ദ്രാവിഡും ഗാംഗുലിയും. മൂവരും ഈ ക്ലബിലുണ്ട്. ഗാംഗുലിയുടെ സമ്പാദ്യം 18575 റണ്‍സ്.

വീരേന്ദര്‍ സേവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍. 17252 അന്താരാഷ്ട്ര റണ്‍സുകളുണ്ട് വീരുവിന്റെ പേരില്‍. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഇതുപോലെ തിളങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അധികമില്ല

മുഹമ്മദ് അസ്ഹറുദ്ദീന്‍
മുന്‍ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീനാണ് റണ്‍വേട്ടയില്‍ ഇന്ത്യയുടെ അഞ്ചാമന്‍. 15,593 അന്താരാഷ്ട്ര റണ്‍സുകളുണ്ട് അസ്ഹറിന്റെ പേരില്‍

എം എസ് ധോണി
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പേരില്‍ 14,863 റണ്‍സുകളുണ്ട്. ടെസ്റ്റില്‍ നിന്നും വിരമിച്ച് ധോണി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴുമുണ്ട്

സുനില്‍ ഗാവ്‌സകര്‍
ടെസ്റ്റില്‍ 10000 തികച്ച ലോകത്തെ ആദ്യ ബാറ്റ്‌സ്മാന്‍. ഏകദിനം അത്ര പോപ്പുലറായിരുന്നില്ല സണ്ണി കളിക്കുന്ന കാലത്ത്. 13,214 റണ്‍സുകള്‍ ആകെ സമ്പാദ്യം.

വിരാട് കോലി നോട്ടൗട്ട്
ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് വിരാട് കോലി. മൂന്ന് ഫോര്‍മാറ്റും ഇപ്പോള്‍ കളിക്കുന്ന ഏക താരവും. വിന്‍ഡീസിലെ ഇരട്ട സെഞ്ചുറിയോടെ 12047 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications