'തോല്‍വി ഏറ്റെടുക്കുന്നു'; ഓസ്‌ട്രേലിയയെ പുകഴ്ത്തി വിരാട് കോലി
പൂണെ: സമാനതകളില്ലാത്തവിധം വിജയക്കുതിപ്പ് നടത്തിയശേഷം ആരാധകരെ നിരാശരാക്കി തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയെക്കുറിച്ച് ആഴ്ചകള്‍ക്കു മുന്‍പെ ഇരു രാജ്യങ്ങളിലുമുള്ള താരങ്ങള്‍ വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു. ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിയോടെ ഇന്ത്യന്‍ ടീം ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
തോല്‍വി വിഷമിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു. എന്നാല്‍, തോല്‍വിയില്‍ ന്യായീകരണം കണ്ടെത്തുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നു. വലിയൊരു കുതിപ്പ് ഇന്ത്യന്‍ ടീം നടത്തിയശേഷമാണ് ഇത്തരമൊരു തകര്‍ച്ച. ഓസ്‌ട്രേലിയന്‍ ടീമിനെ എല്ലാവിധത്തിലും പ്രശംസിക്കുന്നതായും കോലി വ്യക്തമാക്കി.

ചില അവസരങ്ങളില്‍ നമ്മള്‍ എതിരാളികളെ പുകഴ്‌ത്തേണ്ടിവരും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയുള്ള ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമാണിത്. ഏതുകാര്യങ്ങളിലാണ് തെറ്റു സംഭവിച്ചതെന്നത് പഠിക്കേണ്ടിയിരിക്കുന്നു. അവര്‍ നമ്മളെ കടുത്ത സമ്മര്‍ദ്ദിലാക്കി. ഓസ്‌ട്രേലിയ തന്നെയാണ് ജയം അര്‍ഹിച്ചതെന്നും കോലി വ്യക്തമാക്കി.
രണ്ട് സെഷനുകളിലെ മോശം പ്രകടനമാണ് ടെസ്റ്റിലെ തോല്‍വിക്ക് ഇടയാക്കിയത്. യാതൊരു ന്യായീകരണവും ഇത്തരമൊരു പ്രകടനത്തിനില്ലെന്നും കോലി പറഞ്ഞു. മാര്‍ച്ച് 4നാണ് രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്. അടുത്ത മത്സരത്തില്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ മത്സരശേഷം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications