Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെയുമായി പ്രശ്‌നമില്ല; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വിരാട് കോലി

ലണ്ടന്‍: കോച്ച് അനില്‍ കുംബ്ലെയുമായി ആഭ്യന്തര കലഹത്തിലാണെന്ന വാര്‍ത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നിഷേധിച്ചു. കുംബ്ലെയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പാക്കിസ്ഥാനെതിരായ കളിക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ വിരാട് കോലി പറഞ്ഞു. ഞായറാഴ്ചയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നേരിടുന്നത്.

ടീം അംഗങ്ങളെല്ലാം പാക്കിസ്ഥാനെ നേരിടാന്‍ തയ്യാറെടുത്തെന്ന് കോലി പറഞ്ഞു. മറ്റൊന്നിലും ഇപ്പോള്‍ ടീമിന്റെ ശ്രദ്ധയില്ല. പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതോ വ്യാജവാര്‍ത്തയിലോ ടീം ശ്രദ്ധിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി. ടീമിന് മികച്ച ബൗളിങ് ആക്രമണമുണ്ട്. ഞായറാഴ്ച ഏറ്റവുംമികച്ച ടീമായിരിക്കും പാക്കിസ്ഥാനെ നേരിടുക.

viratkohli

ക്യാപ്റ്റ്‌റാണെങ്കിലും അല്ലെങ്കിലും ഞാന്‍ സ്വാഭാവിക കളി പുറത്തെടുക്കും. ക്യാപ്റ്റന്‍ സ്ഥാനം കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നു. പാക്കിസ്ഥാനെതിരായ മത്സരം ഒരു സമ്മര്‍ദ്ദവുമുണ്ടാക്കുന്നില്ല. ഏതൊരു കളിയും പോലെ സാധാരണമാണ്. പാക്കിസ്ഥാന് അവരുടേതായ ദിവസം ഏതു ടീമിനെയും തോല്‍പിക്കാന്‍ കഴിയും
വലിയ സ്‌കോറുകളും പിന്തുടര്‍ന്ന് ജയിക്കുന്നത് പതിവായിട്ടുള്ളതിനാല്‍ ഒരു സ്‌കോറും സുരക്ഷിതമല്ല.

kumble

കുംബ്ലെയുടെ കീഴില്‍ നല്ല അനുഭവമാണുള്ളത്. പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നത് ബിസിസിഐയുടെ ഉത്തരവാദിത്വമാണ്. അത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും കോലി വ്യക്തമാക്കി.

Story first published: Sunday, June 4, 2017, 9:12 [IST]
Other articles published on Jun 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+