ദില്ലി: ഐപിഎല്ലിനുശേഷം ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്ന വിരാട് കോലിക്ക് തടയിട്ട് ബിസിസിഐ. ചരിത്രത്തിലാദ്യമയി ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനാണ് കോലി പ്രാധാന്യം നല്‍കേണ്ടതെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചതോടെ കോലിയുടെ കൗണ്ടി ക്രിക്കറ്റ് അനിശ്ചിതത്വത്തിലായി.
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം പര്യടനം നടത്തുന്നതിന്റെ മുന്നോടിയായാണ് കോലി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായത്. 2014ലെ ഇംഗ്ലീഷ് പര്യടനത്തില്‍ പൂര്‍ണ പരാജയമായ കോലി ഇംഗ്ലണ്ടിലെ പിച്ചുകളോട് പൊരുത്തപ്പെടാന്‍ ജൂണ്‍ മാസത്തോടെ ഇംഗ്ലണ്ടിലെത്തുമെത്തായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, ഏത് കൗണ്ടിയിലാണ് കളിക്കുന്നതെന്നകാര്യം വ്യക്തമായിരുന്നില്ല.
അഫ്ഗാനിസ്ഥാനുമായി നടക്കാനിരിക്കുന്ന ടെസ്റ്റിനായി കോലി ഉണ്ടാകണമെന്ന് ബിസിസിഐ നിര്‍ബന്ധം പിടിച്ചതോടെ കൗണ്ടിക്കിടയില് ഇന്ത്യയിലെത്തുകയോ, അതല്ലെങ്കില്‍ കൗണ്ടി ക്രിക്കറ്റ് പൂര്‍ണമായും ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും. വിഷയത്തില്‍ കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവില്‍ അശ്വിന്, ചേതേശ്വര്‍ പൂജാര, ഇശാന്ത് ശര്‍മ തുടങ്ങിയവര്‍ കൗണ്ടിയില്‍ വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കുന്നുണ്ട്. ഇവരുടെ സമീപകാലത്തെ പ്രകടനത്തെ കൗണ്ടി ക്രിക്കറ്റ് കാര്യമായി സ്വാധീനിക്കുകയും ചെയ്തു. വിദേശപിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനം ഇല്ലാതാക്കാന്‍ ഇത്തരം ക്ലബ്ബുകളിലെ പരിചയ സമ്പന്നത തുണയാകും.