Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ കോച്ചിനും ദ്രോണാചാര്യ.. ആരാണ് ഈ ദ്രോണാചാര്യന്‍, കാണൂ...

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മികച്ച പരിശീലകനുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദ്രോണാചാര്യ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരു ക്രിക്കറ്റ് കോച്ചുമുണ്ട്. പേര് രാജ് കുമാര്‍ ശര്‍മ. കുറച്ച് കൂടി മനസിലാകാന്‍ എളുപ്പത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ കോച്ച്. പ്രിയപ്പെട്ട കോച്ചിന് ദ്രോണാചാര്യ അവാര്‍ഡ് കിട്ടിയപ്പോള്‍ അഭിനന്ദനവുമായി കോലി തന്നെ രംഗത്തെത്തി.

Read Also: ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റിലൂടെയാണ് കോലി കോച്ച് രാജ് കുമാര്‍ ശര്‍മയ്ക്ക് അഭിനന്ദനവുമായി എത്തിയത്. കണ്‍ഗ്രാജുലേഷന്‍സ് രാജ് കുമാര്‍ സര്‍, ദ്രോണാചാര്യ കിട്ടിയതില്‍ വളരെയധികം സന്തോഷം - കോലി എഴുതി. കുട്ടിക്കാലത്ത് ശര്‍മയുടെ കീഴിലായിരുന്നു കോലി ക്രിക്കറ്റ് പ്രാക്ടീസ് നടത്തിയിരുന്നത്. വലിയ കളിക്കാരനായ ശേഷവും പലപ്പോഴും കോലി ശര്‍മയുടെ കോച്ചിങ്ങിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.

virat-kohli

ദില്ലിക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചുതുടങ്ങിയ വിരാട് കോലി അണ്ടര്‍ 10 ടീമിലൂടെയാണ് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയത്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. രാജ്യത്തെ ഏറ്റവും സൂപ്പര്‍ സ്റ്റാറായ ക്രിക്കറ്റ് താരവും കോലി തന്നെ. 2014 ല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോലി ശ്രീലങ്കയിലും വെസ്റ്റ് ഇന്‍ഡീസിലും പരമ്പരകള്‍ ജയിച്ചുകഴിഞ്ഞു.

Read Also: സിന്ധുവിനെ ഒളിംപിക്‌സ് ഫൈനലില്‍ തോല്‍പിച്ച കരോളിന മാരിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍!

രാജ് കുമാര്‍ ശര്‍മയ്‌ക്കൊപ്പം ഒളിംപ്യന്‍ ദിപ കര്‍മാകറിന്റെ കോച്ച് ബിശേശ്വര്‍ നന്ദി, അത്‌ലറ്റിക് കോച്ച് നാഗപുരി രമേഷ്, ബോക്‌സിങ് കോച്ച് മല്‍ ദയാല്‍ എന്നിവര്‍ക്കും ഈ വര്‍ഷം ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കും. 5 ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്ത് 29ന് രാഷ്ട്രപതി ഭവനില്‍ വെച്ച് പ്രണബ് മുഖര്‍ജി പുരസ്‌കാരം സമ്മാനിക്കും.

Story first published: Tuesday, August 23, 2016, 16:03 [IST]
Other articles published on Aug 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+