രാജ്യാന്തര ക്രിക്കറ്റില്‍ 11 വര്‍ഷം, ഹൃദയം സ്പര്‍ശിച്ച് കോലി
ദില്ലി: ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം വിരാട് കോലി ചേര്‍ന്നിട്ട് പതിനൊന്ന് വര്‍ഷം. 2008 ഓഗസ്റ്റ് 18 -ന് ശ്രീലങ്കയ്‌ക്കെതിരെ ദാംബുള്ളയില്‍ വെച്ചാണ് വിരാട് കോലി ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. അവിടുന്നിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല താരത്തിന്. രാജ്യാന്തര ക്രിക്കറ്റില്‍ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വിവരം ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് വിരാട് കോലി ആരാധകരുമായി പങ്കുവെച്ചത്.

'2008 -ല്‍ ആദ്യമായി കളിക്കാനിറങ്ങിയതു മുതല്‍ ഇതുവരെ സ്വപ്‌നം കാണാന്‍പോലും പറ്റാത്ത അനുഗ്രഹമാണ് ദൈവം ചൊരിഞ്ഞത്. സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള കരുത്ത് നിങ്ങളോരോരുത്തര്‍ക്കും ഉണ്ടാകട്ടെ. ഒപ്പം എല്ലായ്‌പ്പോഴും ശരിയായ പാതതന്നെ തിരഞ്ഞെടുക്കപ്പെടട്ടെ', വിരാട് കോലി ഇന്നു ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പ് തോല്‍വിക്ക് ശേഷം ആരംഭിച്ച വിന്‍ഡീസ് പര്യടനത്തില്‍ മിന്നും പ്രകടനമാണ് കോലി നടത്തുന്നത്. മൂന്നു മത്സരങ്ങളടിയ ട്വന്റി-20 പരമ്പര കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ തൂത്തൂവാരി. ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു തവണ സെഞ്ചുറി തികച്ച കോലി, ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

ഇനി വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര ജയിക്കുകയാണ് കോലിയുടെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിന്റെ ഭാഗമായി നിശ്ചയിച്ചിരിക്കുന്ന രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇരു ടീമുകളെയും സംബന്ധിച്ച് നിര്‍ണായകമാണ്. ഇതേസമയം ആദ്യ ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ കോലി പങ്കെടുക്കുന്നില്ല. ഏകദിന പരമ്പരയ്ക്കിടെ ഏറ്റ പരുക്കിനെത്തുടര്‍ന്ന് താരത്തിന് അധികൃതര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. ഓഗസ്റ്റ് 22 മുതല്‍ 27 വരെയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications