ലോകകപ്പില്‍ വീണ്ടും റെക്കോര്‍ഡിട്ട് വിരാട് കോലി.... അവര്‍ക്ക് ശേഷം 1000 റണ്‍സടിക്കുന്ന താരം
ലണ്ടന്‍: വിരാട് കോലി ഓരോ കളിയിലും എന്തൊക്കെ റെക്കോര്‍ഡാണ് തകര്‍ത്ത് കൊണ്ടിരിക്കുന്നതെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കറിയാം. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നായകന്‍ നടത്തി വരുന്നത്.

കോലിക്ക് മുന്നേ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ്. സച്ചിന് ഒരു ടൂര്‍ണമെന്റില്‍ 673 നേടിയ റെക്കോര്‍ഡുണ്ട്. ഗാംഗുലിക്ക് ഒരു ലോകകപ്പില്‍ മൂന്ന് സെഞ്ച്വറി അടിച്ചതിന്റെ റെക്കോര്‍ഡുമുണ്ട്. ലങ്കയ്‌ക്കെതിരെ ഇന്ത്യ ഏഴുവിക്കറ്റിന് ജയിച്ചപ്പോള്‍ കോലി 34 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യ 265 റണ്‍സ് വിജയലക്ഷ്യമാണ് പിന്തുടര്‍ന്നത്.
അതേസമയം സൗരവ് ഗാംഗുലിയുടെ 1006 റണ്‍സെന്ന റെക്കോര്‍ഡും കോലി ഭേദിച്ചു. കോലിക്ക് ഇപ്പോള്‍ 1029 റണ്‍സുണ്ട്. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡ് ബഹുദൂരം മുന്നിലാണ്. സച്ചിന് 2278 റണ്‌സാണ് ലോകകപ്പിലുള്ളത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരവും സച്ചിന്‍ തന്നെയാണ്. ഇത് മറികടക്കണമെങ്കില്‍ കോലിക്ക് ഇനിയും രണ്ട് ലോകകപ്പുകള്‍ കളിക്കേണ്ടി വരും.
ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരാണ് കോലിക്ക് മുന്നില്‍ ഇനി മറികടക്കാനുള്ള താരങ്ങള്‍. പോണ്ടിംഗിന് ലോകകപ്പില്‍ 1743 റണ്‍സാണ് ഉള്ളത്. സംഗക്കാരയ്ക്ക് 1532 റണ്‍സുണ്ട്. നേരത്തെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് ഏകദിന ക്രിക്കറ്റില്‍ തികയ്ക്കാനും കോലിക്ക് സാധിച്ചിരുന്നു. അതേസമയം ലങ്കയ്‌ക്കെതിരെ ജയിച്ചതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications