ചിത്രം വിനയായി, ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് വിരാട് കോലി

മൊഹാലി: ഒരൊറ്റ കുറിപ്പ് ഇത്രയും വലിയ പൊല്ലാപ്പ് വരുത്തിവെയ്ക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്വപ്‌നത്തില്‍ പോലും കരുതിയില്ല. കഴിഞ്ഞ ദിവസം മഹേന്ദ്ര സിങ് ധോണിക്കൊപ്പം ക്രീസില്‍ ചിലവഴിച്ച നിമിഷം പങ്കുവെച്ചതായിരുന്നു കോലി. 2016 ട്വന്റി-20 ലോകകപ്പില്‍ ധോണിക്കൊപ്പം ചേര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ പൊരുതി നേടിയ ജയം ഒരിക്കലും മറക്കില്ലെന്ന് താരം ചിത്രം സഹിതം കുറിപ്പെഴുതി.

ഇതോടെ ഉയര്‍ന്നു ധോണി ഉടന്‍ വിരമിക്കുമെന്ന അഭ്യൂഹവും. ഇന്റര്‍നെറ്റിനെ ഒന്നടങ്കം പിടിച്ചുകുലുക്കാന്‍ കോലിയുടെ ആ കുറിപ്പിന് കഴിഞ്ഞു. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയുടെ വാസ്തവമറിയാന്‍ ആളുകള്‍ പരക്കം പാഞ്ഞു.

ഒടുവില്‍ രംഗം ശാന്തമാക്കാന്‍ ബിസിസിഐയുടെ മുഖ്യ സിലക്ടര്‍ എംഎസ്‌കെ പ്രസാദ് തന്നെ മുന്നോട്ടു വന്നു. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് ഇന്നലെ വൈകി അദ്ദേഹം വ്യക്തമാക്കി.

ധോണിയുടെ ഭാര്യ സാക്ഷി സിങ് ധോണിയും സംഭവത്തില്‍ പ്രതികരിക്കുകയുണ്ടായി. വാര്‍ത്തകള്‍ അസംബന്ധമാണെന്ന് സാക്ഷി ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തം ക്യാപ്റ്റനെതിരെ ഉയരുന്ന ഊഹാപോഹങ്ങള്‍ കെട്ടടക്കാന്‍ തിരശ്ശീലയിലെത്തി. ഈ സംഭവ പരമ്പരകള്‍ കണ്ടതോടെ ആളുകള്‍ തിരിച്ചറിഞ്ഞു — കോലാഹലങ്ങള്‍ വെറുതെയായിരുന്നെന്ന്.

എന്തായാലും ഇന്നലത്തോടെ വിരാട് കോലി ഒരു കാര്യം പഠിച്ചു. നാം ചിന്തിക്കുന്നതുപോലെ ലോകവും ചിന്തിക്കണമെന്ന് ശഠിക്കാനാവില്ല. ഓരോരുത്തരുടെയും വീക്ഷണ കോണകം വ്യത്യസ്തമായിരിക്കും. മൊഹാലിയില്‍ ആദ്യ ട്വന്റി-20 മത്സരത്തിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും താരം ഇക്കാര്യം സൂചിപ്പിച്ചു. ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെയ്ക്കുമ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല, അദ്ദേഹത്തിന്റെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് എന്റെ കുറിപ്പ് ഉറവിടമാകുമെന്ന് — കോലി പറഞ്ഞു.

2016 ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരമാണ് കരിയറിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്ന്. എന്നാല്‍ മത്സരത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇന്നലെ ആ ചിത്രവും കുറിപ്പും പങ്കുവെച്ചത്. പക്ഷെ കാര്യങ്ങള്‍ ഉദ്ദേശിക്കാത്ത തലത്തിലേക്കെത്തിയെന്ന് ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, September 14, 2019, 17:59 [IST]
Other articles published on Sep 14, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more