Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിച്ചതെന്തിന്?; വിരാട് കോലി പറയുന്നു

കൊളംബൊ: കൊളംബൊ ടെസ്റ്റില്‍ ശ്രീലങ്കയെ തോല്‍പിച്ച് മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി പൂര്‍ണ സംതൃപ്തനല്ല. രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിച്ചത് ഒരവസരത്തില്‍ തെറ്റായ തീരുമാനമാകുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, രവീന്ദ്ര ജഡേജയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ പിച്ചില്‍നിന്നും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചതാണ് ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ കാരണമെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു. ഫോളോ ഓണ്‍ ചെയ്യിക്കുന്നതിനെ താന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാറില്ല. കൊളംബൊ പിച്ചില്‍ ബാറ്റിങ് കഴിയില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ കുശാല്‍ മെന്‍ഡിസും കരുണരത്‌നയും കളി മാറ്റിമറിച്ചേക്കുമെന്ന് തോന്നിച്ചതായും കോലി പറഞ്ഞു.

virat-kholi-1214-26-1474883379-07-1502073246.jpg -Properties

മത്സരത്തില്‍ ശ്രീലങ്കയുടെ മെന്‍ഡിസും(110), കരുണരത്‌നെയും(141) എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു. ഇരുവരുടെയും ബാറ്റിങ് ശ്രീലങ്കയ്ക്ക് ലീഡ് നേടിക്കൊടുത്തേക്കുമെന്നും സൂചനയുണ്ടായി. 150 റണ്‍സിലേറെ ലീഡ് നേടിയിരുന്നെങ്കില്‍ ശ്രീലങ്കയ്ക്ക് അട്ടിമറിജയം സ്വന്തമാക്കാന്‍ അവസരമൊരുങ്ങുമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 439 റണ്‍സ് ലീഡാണുണ്ടായിരുന്നത്.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ഇന്ത്യയ്ക്ക് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ 309 റണ്‍സ് ലീഡുണ്ടായിരുന്ന ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റുചെയ്ത് ശ്രീലങ്കയ്ക്കുമുന്നില്‍ വന്‍ സ്‌കോര്‍ വിജയലക്ഷ്യം നല്‍കുകയും ചെയ്തു. നാലാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാനാണ് ടീമുകള്‍ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റ് ചെയ്യുന്നത്.

Story first published: Monday, August 7, 2017, 8:07 [IST]
Other articles published on Aug 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+