ഈ കോലിക്കിത് എന്തുപറ്റി? തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ക്ലീന്‍ ബൗള്‍ഡ്
ഓക്്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനമാണ്. ബൗളര്‍മാരുടെ പേടി സ്വപ്‌നവും സ്ഥിരതയുടെ പര്യായവുമായ കോലിക്ക് പഴയ ഫോമിലേക്കുയരാന്‍ സാധിക്കാത്തതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. ഏത് മൈതാനവും തന്റേതായ പ്രകടനം കൊണ്ട് കൈപ്പിടിയിലാക്കുന്ന കോലിയുടെ കഴിഞ്ഞ അഞ്ച് മാസത്തെ ഏകദിന പ്രകടനം അദ്ദേഹത്തിന്റെ പ്രതാപത്തിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നത് വാസ്തവം.
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനം ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് കോലി ക്ലീന്‍ബൗള്‍ഡാവുന്നത്. ബംഗളൂരുവില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജോഷ് ഹെയ്‌സല്‍വുഡാണ് കോലിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തത്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇഷ് സോധിയുടെ സ്പിന്‍ കോലിയുടെ സ്റ്റംപിളക്കി. രണ്ടാം ഏകദിനത്തില്‍ ടിം സൗത്തിയാണ് കോലിയുടെ വിക്കറ്റ് പിഴുതത്.

ടൈമിങ്ങിനൊപ്പം ഷോട്ട് സെലക്ഷനിലും അടുത്തിടെ കോലിക്ക് പിഴക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സെഞ്ച്വറി റെക്കോഡുകളെ മറികടക്കാന്‍ പോകുന്നവനെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം വാഴ്ത്തിയ കോലി ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ട് അഞ്ച് മാസം പിന്നിടുന്നു. 2019 ആഗസ്്റ്റ് 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ ക്യൂന്‍സ് പാര്‍ക്കിലാണ് കോലി തന്റെ അവസാന ഏകദിന സെഞ്ച്വറി നേടിയത്. കോലിയുടെ ഏകദിനത്തിലെ 43ാം സെഞ്ച്വറിയായിരുന്നു ഇത്.
ടെസ്റ്റില്‍ 2019 നവംബര്‍ 22ന് ബംഗ്ലാദേശിനെതിരെയാണ് കോലി അവസാന സെഞ്ച്വറി നേടിയത്. സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ കോലിയ്ക്ക് അസാമാന്യ പാഠവമുണ്ടായിരുന്നെങ്കിലും സമീപകാലത്തായി കോലി കൂടുതല്‍ പുറത്തായത് സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നിലാണ്. ഓസീസ് പരമ്പരയില്‍ ആദം സാംബ കോലിക്ക് നിരന്തരം തലവേദന ഉയര്‍ത്തിയപ്പോള്‍ ന്യൂസീലന്‍ഡില്‍ സ്പിന്നര്‍ ഇഷ് സോധിക്ക് മുന്നിലാണ് ഒന്നാം ഏകദിനത്തില്‍ കോലി വീണത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications