Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്താം ക്ലാസ് പരീക്ഷയ്ക്ക് വിരാട് കോലിയും; വിദ്യാര്‍ഥികള്‍ക്ക് സന്തോഷം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ അറിയാത്ത കൊച്ചുകുട്ടികള്‍പോലും ഇന്ത്യയില്‍ അപൂര്‍വമായിരിക്കും. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ലഭിച്ചിരുന്ന പ്രശസ്തിയാണ് ഇപ്പോള്‍ വിരാട് കോലിക്ക് രാജ്യമെങ്ങും. ക്രിക്കറ്റ് കരിയറിലെ സുവര്‍ണകാലത്തിലൂടെ സഞ്ചരിക്കുന്ന കോലി പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കും ആശ്വാസവുമായെത്തി.

ഇത്തവണ പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയ്ക്ക് വിരാട് കോലിയെക്കുറിച്ച് ഉപന്യാസമെഴുതാനായിരുന്നു ചോദ്യം. ഇത്രയും എളുപ്പമുള്ള ഒരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നാണ് ഒട്ടുമിക്ക വിദ്യാര്‍ഥികളും പ്രതികരിച്ചത്. കോലിയെക്കുറിച്ച് എത്രപേജുകള്‍ വേണമെങ്കിലും എഴുതാമെന്നാണ് പെണ്‍കുട്ടികള്‍ പോലും പറഞ്ഞത്.

viratkohli

നന്നായി എഴുതിയോ എന്ന് ചോദിക്കേണ്ട ആവശ്യമില്ല. 10 മാര്‍ക്കും ലഭിക്കുന്ന രീതിയില്‍ കോലിയുടെ പ്രൊഫൈല്‍ പരീക്ഷയ്ക്ക് എഴുതാന്‍ സാധിച്ചെന്ന് ഒരു വിദ്യാര്‍ഥിനി പറഞ്ഞു. കോലിയെക്കുറിച്ചെഴുതാനുള്ള ചോദ്യം പോലും അമ്പരപ്പിച്ചു. ഇത്രയും പ്രശസ്തനായ ഒരാളെക്കുറിച്ചെഴുതാന്‍ ഒട്ടും വിഷമമായില്ലെന്നും വിദ്യാര്‍ഥിനി പറയുന്നു.

കളിക്കളത്തില്‍ നിന്നും അവധിയെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ഹണിമൂണ്‍ മൂഡിലാണ്. ഇരുവരും വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയാത്തതുകൊണ്ടുതന്നെ പരമാവധി ഒന്നിച്ചിരിക്കുകയാണെന്നാണ് കോലി പറയുന്നത്. ഇന്ത്യന്‍ ടീം ആകട്ടെ ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലും.

Story first published: Friday, March 16, 2018, 8:55 [IST]
Other articles published on Mar 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+