Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി തകര്‍ക്കുന്നു, ഐസിസി ട്വന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തകര്‍ത്ത് കളിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഉപനായന്‍ വിരാട് കോലി ട്വന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് റാങ്കിംഗില്‍ കോലിക്ക് നേട്ടം നേടിക്കൊടുത്തത്. 897 പോയിന്റുമായി ഓസ്‌ട്രേലിയയുടെ ട്വന്റി20 നായകന്‍ അരോണ്‍ ഫിഞ്ചിനെയാണ് കോലി മറികടന്നിരിക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ കോലി രണ്ടാം മത്സരത്തില്‍ പുറത്താകാതെ 59 റണ്‍സെടുത്ത് ടീമിന്റെ വിജയത്തിന് നിര്‍ണായക സംഭാവന നല്‍കി. മൂന്നാം മത്സരത്തില്‍ 50 റണ്‍സ് സ്‌കോര്‍ ചെയ്ത് തുടര്‍ച്ചയായി മൂന്ന് ട്വന്റി20യില്‍ അര്‍ദ്ധസെഞ്ച്വറി നേടുക എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

റെക്കോഡുകളുടെ തോഴന്‍

റെക്കോഡുകളുടെ തോഴന്‍

റെക്കോഡുകളുടെ തോഴന്‍ എന്ന പേര് ശരിക്കും ചേരുക വിരാട് കോലിക്ക് തന്നെയാണ്. കാരണം കോലി തിളങ്ങുന്ന ഓരോ മത്സരത്തിലും എന്തെങ്കും റെക്കോഡ് താരത്തിന് സ്വന്തമാക്കാന്‍ സാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അനവധി റെക്കോഡുകള്‍ കോലി സ്വന്തമാക്കിയിരുന്നു. അതില്‍ ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.

റാങ്കിംഗില്‍ മുമ്പന്‍

റാങ്കിംഗില്‍ മുമ്പന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്‍പ്പടെ മികച്ച ഫോമില്‍ ബാറ്റ് ചെയ്ത വിരാട് കോലി ഐസിസി ട്വന്റി20 റാങ്കിംഗില്‍ ഒന്നാമതെത്തുന്നത് ഇതാദ്രമായാണ്.

ഫിഞ്ച് രണ്ടാമത്

ഫിഞ്ച് രണ്ടാമത്

897 പോയിന്റുമായി കോലി റാങ്കിംഗില്‍ ഒന്നാമതെത്തിയമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ഫിഞ്ച് പിന്തള്ളപ്പെട്ടു. ഇഗ്ലണ്ട് താരം അലക്‌സ ഹെയ്ല്‍സ്, ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 നായകന്‍ ഡുപ്ലസിസ്, ന്യുസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

റെയ്‌നയ്ക്കും നേട്ടം

റെയ്‌നയ്ക്കും നേട്ടം

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ട്വന്റി20യില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സുരേഷ് റെയ്‌നയും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. താരം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇപ്പോള്‍ 13-ാം സ്ഥാനത്താണ്.

രോഹിത് ശര്‍മയ്ക്കും മുന്നേറ്റം

രോഹിത് ശര്‍മയ്ക്കും മുന്നേറ്റം

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 പരമ്പരയിലും മികച്ച ഫോമം തുടര്‍ന്ന രോഹിത് ശര്‍മ്മ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തെത്തി.

ബൗളര്‍മാരുടെ പട്ടിക

ബൗളര്‍മാരുടെ പട്ടിക

വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരേയനാണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. വീന്‍ഡീസിന്റെ തന്നെ സാമുവല്‍ ബദ്രിയാണ് രണ്ടാം സ്ഥാനത്ത്. ആര്‍ അശ്വനാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

Story first published: Tuesday, February 2, 2016, 11:03 [IST]
Other articles published on Feb 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+