Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്തു

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ 2016ലെ മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ക്യാപ്റ്റന്റെ ബഹുമതി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്ക്. ഐസിസിയുടെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും വിരാട് കോലിക്ക് ക്യാപ്റ്റന്‍ പദവി നല്‍കുന്നത്.

10 ഏകദിന മത്സരങ്ങളില്‍ മാത്രമേ 2016ല്‍ കോലി കളിച്ചിട്ടുള്ളൂ എങ്കിലും കോലിയുടെ മികവ് ഈ മത്സരങ്ങളില്‍ പ്രകടമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു. 10 മത്സരങ്ങളില്‍ എട്ട് എണ്ണത്തിലും 45 റണ്‍സോ അതിലധികമോ കോലി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ തുടര്‍ സെഞ്ച്വറികളും ന്യൂസിലന്‍ഡിനെതിരായ 154 റണ്‍സും ഉള്‍പ്പെടെയാണിത്.

virat-kholi

ഇന്ത്യയുടെ റണ്‍സ് പിന്തുടര്‍ന്നുള്ള 59 വിജയങ്ങളില്‍ കോലി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്‌കോര്‍ പിന്തുടരുമ്പോള്‍ 90.10 ആണ് ശരാശരി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏകദിന ടീമില്‍ യുവ ബൗളര്‍ ജസ്പ്രീത് ബുമ്‌റയും ഇടംപിടിച്ചു. സിംബാബ്‌വെയ്‌ക്കെതിരെ 9 വിക്കറ്റ് നേടിയ താരം 40 റണ്‍സില്‍ അധികം ഒരു മത്സരത്തില്‍ മാത്രമാണ് വിട്ടുകൊടുത്തതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലയിരുത്തി.

വിരാട് കോലി ക്യാപ്റ്റനായ ഏകദിന ടീമിലെ മറ്റ് അംഗങ്ങള്‍, ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ക്വിന്റണ്‍ ഡി കോക്ക്(സൗത്ത് ആഫ്രിക്ക), സ്റ്റീവ് സ്മിത്ത്(ഓസ്‌ട്രേലിയ), ബാബര്‍ അസം(പാക്കിസ്ഥാന്‍), മിച്ചല്‍ മാര്‍ഷല്‍(ഓസ്‌ട്രേലിയ), ജോസ് ബട്‌ലര്‍(ഇംഗ്ലണ്ട്), ജസ്പ്രീത് ബുമ്‌റ(ഇന്ത്യ), ഇമ്രാന്‍ താഹിര്‍ (സൗത്ത് ആഫ്രിക്ക).

Story first published: Wednesday, December 28, 2016, 8:49 [IST]
Other articles published on Dec 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+