പെര്‍ത്തിലെ പച്ചപ്പുള്ള പിച്ചില്‍ നിര്‍ണായകമാകുക ഈ ഇന്ത്യന്‍ താരങ്ങളെന്ന് അമര്‍നാഥ്
പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പ് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞ വിഷയമാണ് പിച്ചിലെ പച്ചപ്പ്. പന്തിന് അതിവേഗം ലഭിക്കുന്ന പിച്ച് ആരെ തുണയ്ക്കുമെന്ന് മത്സരശേഷം മാത്രമേ വിലയിരുത്താനാകൂ. ഇരു ടീമുകളിലും നിലവാരമുള്ള പേസര്‍മാര്‍ ഉള്ളതിനാല്‍ ബാറ്റിങ്ങിലെ മികവായിരിക്കും മത്സരഫലം നിര്‍ണയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പിലെ ഹീറോയുമായ മൊഹീന്ദര്‍ അമര്‍നാഥ് പറയുന്നത് വിരാട് കോലിയും ചേതേശ്വര്‍ പൂജാരയുമായിരിക്കും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക എന്നാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വളരെയധികം പരിചയസമ്പത്തുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഭയമുണ്ടായിരിക്കില്ല. ആദ്യ ടെസ്റ്റിലെ വിജയത്തോടെ അത്യധികം ആത്മവിശ്വാസത്തോടെയാകും ഇന്ത്യയിറങ്ങുക. പുതിയ വിക്കറ്റിനെക്കുറിച്ച് ഇരു ടീമുകളും വലിയ ധാരണയില്ലെന്നും മുന്‍താരം പറഞ്ഞു.

അവരുടെ ബൗളര്‍മാര്‍ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ബാറ്റിങ്ങിനെ കുറഞ്ഞ റണ്‍സില്‍ ഒതുക്കുകയാകും അവരുടെ ലക്ഷ്യം. എന്നാല്‍, കോലിയും പൂജാരയും നിലവാരം കാത്തുസൂക്ഷിച്ചാല്‍ അവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. കഴിഞ്ഞ മത്സരത്തിലെ തെറ്റുകള്‍ ബാറ്റ്‌സ്മാന്മാര്‍ ആവര്‍ത്തിക്കരുത്. ക്രീസില്‍ ഏറെനേരം നിന്ന് ബാറ്റ് ചെയ്യുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് അമര്‍നാഥ്. ആകെ 11 ടെസ്റ്റുകള്‍ അദ്ദേഹം വിദേശത്ത് കളിച്ചപ്പോള്‍ 9 സെഞ്ച്വറികള്‍ നേടി. പ്രഗല്‍ഭരായ ഓസീസ് ബൗളിങ്ങിനെതിരെ പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു. മുരളി വിജയിയും കെ എല്‍ രാഹുലും കഴിവുള്ളവരാണെങ്കിലും ധവാന്റെ അസാന്നിധ്യം അമര്‍നാഥിനെ അതിശപ്പിച്ചു. ഇന്ത്യന്‍ പേസര്‍മാരെ അഭിനന്ദിക്കാനും അദ്ദേഹം മടിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications