
ദക്ഷിണാഫ്രിക്ക കരുത്തര്‍
ശക്തമായ ടീമാണ് ദക്ഷിണാഫ്രിക്കയുടേത്. വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ് അവരെ കൂടുതല്‍ അപകടകാരികളാക്കും. ശക്തമായ ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ബൗളിങ് നിരയും മികച്ചതാണ്.
അനുഭവ സമ്പത്തുള്ള നാല് മികച്ച താരങ്ങള്‍ക്കൊപ്പം കഴിവുറ്റ യുവ പേസര്‍മാരും അവര്‍ക്കുണ്ടെന്ന് സ്മിത്ത് പറഞ്ഞു.

ഒരു സ്പിന്നര്‍ മാത്രം
ഒരു സ്പിന്നറെയും മൂന്നു പേസര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷന്‍ ദക്ഷിണാഫ്രിക്ക പരീക്ഷിക്കാനാണ് സാധ്യ. കേശവ് മഹാരാജായിരിക്കും ടീമിലെ ഏക സ്പിന്നര്‍. ക്വിന്റണ്‍ ഡി കോക്ക് വരെ ദക്ഷിണാഫ്രിക്കന്‍ നിരയിലെ ആദ്യ ഏഴു താരങ്ങളും മികച്ച ബാറ്റ്‌സ്മാന്‍മാരാണ്.
ഇന്ത്യക്കെതിരേ ശക്തമായ പോരാട്ടം തന്നെ ആതിഥേയരില്‍ നിന്നു പ്രതീക്ഷിക്കാമെന്നും സ്മിത്ത് വിലയിരുത്തി.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു പ്രതീക്ഷ
കേപ് ടൗണില്‍ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിയ സാധ്യതയുണ്ട്. കാരണം, സന്നാഹമല്‍സരമൊന്നും കളിക്കാതെയാണ് ഇന്ത്യ കേപ്ടൗണിലെ ആദ്യ കളിക്കിറങ്ങുന്നത്. കേപ്ടൗണിലെ പിച്ച് വേഗം കുറഞ്ഞതും കളി പുരോഗമിക്കുന്തോറും സ്പിന്നിനെ പിന്തുണയ്ക്കുന്നതുമാണ്. സമാനമായ വിക്കറ്റുകള്‍ കളിച്ചിട്ടുള്ളതിനാല്‍ ഇത് ഇന്ത്യക്കു ഗുണം ചെയ്യും.
എന്നാല്‍ പ്രിട്ടോറിയ, ജൊഹാനസ്ബര്‍ഗ് എന്നീവിടങ്ങളില്‍ നടക്കാനിരിക്കുന്ന മൂന്നും നാലും ടെസ്റ്റുകളില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി തന്നെ നേരിടേണ്ടിവരുമെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് ചെറിയ സാധ്യത
സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേയുള്ള അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിക്കുമെന്നാണ് കരുതുന്നത്. വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷ നിലനില്‍ക്കുന്നുള്ളൂ. വലിയ സ്‌കോര്‍ നേടിയാല്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കാവും.
പരമ്പര തീപാറുന്നതായിരിക്കുമെന്നുറപ്പാണ്. ഇരുടീമുകളിലും ചില മികച്ച കളിക്കാരുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ പരമ്പരകളിലൊന്നായിരിക്കും ഇതെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ തുറുപ്പചീട്ടുകള്‍
മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ടെങ്കിലും രണ്ടു പേരായിരിക്കും തുറുപ്പുചീട്ടുകളെന്ന് സ്മിത്ത് വ്യക്തമാക്കി. ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പുജാരയുമായിരിക്കും പരമ്പരയില്‍ ഇന്ത്യന്‍ വിധി തീരുമാനിക്കുക. ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ കളിച്ചപ്പോള്‍ ഇരു താരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടണമെങ്കില്‍ ഇന്ത്യയുടെ മൂന്നു പേസര്‍മാര്‍ക്കും ഏറ്റവും മികച്ച കളി പുറത്തെടുക്കേണ്ടിവരും. ഇന്ത്യന്‍ പേസര്‍മാര്‍ നാട്ടില്‍ ചെറിയ സ്‌പെല്ലുകളാണ് കൂടുതലും ബൗള്‍ ചെയ്യാറുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇവര്‍ക്ക് ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ പന്തെറിയേണ്ടിവരും. പേസര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയമെന്നും സ്മിത്ത് വിശദമാക്കി.

ഇന്ത്യക്കു പുതിയ വെല്ലുവിളി
കോലിക്കു കീഴില്‍ ഇന്ത്യയുടെ പുതിയ വെല്ലുവിളിയായിരിക്കും ദക്ഷിണാഫ്രിക്കന്‍ പര്യടനം. നാട്ടിലും ഏഷ്യന്‍ പിച്ചുകളിലും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യയുടെ മികവ് അളക്കുന്ന പരമ്പര കൂടിയായിരിക്കും ദക്ഷിണാഫ്രിക്കയിലേത്.
പുതുവര്‍ഷം മികച്ച രീതിയില്‍ തന്നെ തുടങ്ങാനായിരിക്കും കോലി നയിക്കുന്ന ഇന്ത്യയുട ശ്രമം. ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയിച്ച ശേഷം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ നടക്കുന്ന പരമ്പരയും സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ ഇന്ത്യന്‍ ടീം ചരിത്രത്താളുകളില്‍ ഇടംപിടിക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.


Click it and Unblock the Notifications











