Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്ത് ആഫ്രിക്കയില്‍ നിര്‍ണായകമാവുക കോലി പൂജാര സഖ്യം; എന്തുകൊണ്ട്?

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തുന്ന ഇന്ത്യന്‍ സംഘത്തിന് നിര്‍ണായകമാവുക ബാറ്റിങ് കൂട്ടുകെട്ടുകള്‍. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റിങ് ബാലപാഠങ്ങള്‍ മറക്കുന്ന പതിവ് ഇന്ത്യന്‍ രീതി ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി പരീക്ഷിക്കപ്പെടും.

മധ്യനിരയിലെ ബാറ്റിങ് കൂട്ടുകെട്ടുകളായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുക. പ്രത്യേകിച്ചും വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ മങ്ങിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. പേസര്‍മാര്‍ നന്നായി പന്തെറിയുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആശങ്കയൊഴിയുന്നില്ല.

cricket

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ക്ക് പകരക്കാരാകാന്‍ കഴിയുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇനിയും തെളിയിച്ചിട്ടില്ല. വിദേശ പിച്ചുകളിലും കളിമികവ് ആവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇന്ത്യ മികച്ച ടീമെന്ന് പറയാന്‍ കഴിയൂയെന്ന് മുന്‍താരങ്ങളും വ്യക്തമാക്കിയതോടെ കളിക്കാര്‍ സമ്മര്‍ദ്ദത്തിലാണ്.

വിരാട് കോലിക്കും സഹതാരങ്ങള്‍ക്കും ഇനിയും തെളിയിക്കാനുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പര അതിനുള്ള വേദിയാണ്. ഇവിടെ പരാജയം സമ്പൂര്‍ണമാണെങ്കില്‍ ടീം വിമര്‍ശിക്കപ്പെടും. വിദേശ പിച്ചുകളില്‍ കടലാസുപുലികള്‍ മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി വിധിയെഴുതും. എന്നാല്‍, പരമ്പരയില്‍ അവസരത്തിനൊത്തുയരുമെന്നും ആരാധകരുടെ പ്രതീക്ഷ കാക്കുമെന്നുമാണ് ക്യാപ്റ്റന്റെ വാഗ്ദാനം.

Story first published: Saturday, December 30, 2017, 10:34 [IST]
Other articles published on Dec 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+