വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ലോകകപ്പ് കഠിനമാകും; ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പ് ക്യാപ്റ്റന്‍ വിരാട് കോലി

ക്യാപ്റ്റനായ കോലിയുടെ ആദ്യ ലോകകപ്പ്

ദില്ലി: ഇംഗ്ലണ്ടില്‍ ഈ മാസം 30ന് തുടക്കമാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യന്‍ സംഘം ബുധനാഴ്ച യാത്രതിരിക്കും. ക്യാപ്റ്റന്‍ വിരാട് കോലിയും 15 അംഗ കളിക്കാരും പരിശീലകരും മറ്റ് ഓഫീഷ്യലുകളുമാണ് ഇംഗ്ലണ്ടിലേക്ക് തരിക്കുന്നത്. ക്യാപ്റ്റനായി ചുമതലയേറ്റശേഷം ആദ്യത്തെ ലോകകപ്പിന് കോലി ഇറങ്ങുമ്പോള്‍ ലോക രണ്ടാം നമ്പര്‍ ടീമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

viratkohli

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിന് മുന്‍പ് ക്യാപ്റ്റനും പരിശീലകന്‍ രവിശാസ്ത്രിയും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടു. വരാനിരിക്കുന്ന ലോകകപ്പ് അത്ര എളുപ്പമാകില്ലെന്നും ഏറ്റവും വെല്ലുവിളിനിറഞ്ഞ ഒന്നായിരിക്കുമെന്നുമാണ് വിരാട് കോലിയുടെ വിലയിരുത്തല്‍. എല്ലാ ടീമുകളും കരുത്തരാണ്. ഏതു ടീമിനും മറ്റു ടീമുകളെ തോല്‍പ്പിക്കാന്‍ കെല്‍പ്പുണ്ടെന്നും കോലി പറഞ്ഞു.

ഇന്ത്യയുടേത് കരുത്തുറ്റ നിരയാണെന്ന് രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. പരിചയസമ്പന്നരാണ് ഇന്ത്യയുടെ കളിക്കാര്‍. തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ ലോകകപ്പ് ഇന്ത്യയിലെത്തും. ഇംഗ്ലണ്ടില്‍ ഫ് ളാറ്റ് പിച്ചുകളാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും മത്സരഗതിയെ ബാധിക്കുമെന്നാണ് കരുതുന്നതെന്നും പരിശീലകന്‍ വ്യക്തമാക്കി.

വിമാനത്തിനുള്ളില്‍ അസഭ്യവര്‍ഷം, ഓസീസ് മുന്‍ ക്രിക്കറ്റ് താരം സ്ലേറ്ററിനെ പുറത്താക്കിവിമാനത്തിനുള്ളില്‍ അസഭ്യവര്‍ഷം, ഓസീസ് മുന്‍ ക്രിക്കറ്റ് താരം സ്ലേറ്ററിനെ പുറത്താക്കി

ഏതെങ്കിലും ഒരു ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കോലി പറഞ്ഞു. ടൂര്‍ണമെന്റ് മുഴുവനുമായും വിജതൃഷ്ണ നിലനിര്‍ത്തേണ്ടതുണ്ട്. കഴിവുകള്‍ക്കനുസരിച്ച് ഏറ്റവും മികച്ച രീതിയില്‍ ലോകകപ്പിന് ഒരുങ്ങും. കളിക്കാര്‍ക്ക് എവിടെനിന്നുവേണമെങ്കിലും പ്രചോദനം ഉള്‍ക്കൊള്ളാവുന്നതാണെന്നും കോലി പറഞ്ഞു. ജൂണ്‍ 5ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ഇതിന് മുന്‍പ്, മെയ് 25ന് ന്യൂസിലന്‍ഡുമായും 28ന് ബംഗ്ലാദേശുമായും ഇന്ത്യ സന്നാഹമത്സരം കളിക്കും.

Story first published: Tuesday, May 21, 2019, 17:07 [IST]
Other articles published on May 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X