വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീട്ടിലെ ക്യാപ്റ്റന്‍ ആരാണ്? കോലിയോ അനുഷ്‌കയോ; വിരാട് കോലിയുടെ വെളിപ്പെടുത്തല്‍

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയാണ് വിലയിരുത്തപ്പെടുന്നത്. ബാറ്റിങ്ങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിലിയും തന്നെ വെല്ലാന്‍ ഒരാളില്ലെന്ന് സമീപകാലത്തെ ഇന്ത്യയുടെ പ്രകടനത്തിലൂടെ കോലി ലോകത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞു. കളിക്കളത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ക്യാപ്റ്റനാണെങ്കിലും വീട്ടിലെ സ്ഥിതി അതല്ലെന്നാണ് കോലിയുടെ വെളിപ്പെടുത്തല്‍.

വീട്ടിലെ ക്യാപ്റ്റന്‍ സ്ഥാനം ഭാര്യ അനുഷ്‌കയ്ക്കാണെന്ന് കോലി പറയുന്നു. ഭാര്യയാണ് ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അവരാണ് തന്റെ ശക്തിയും മാര്‍ഗദര്‍ശിയും. തന്നെ നേരായ ചിന്തയിലേക്ക് നയിക്കുന്നത് അനുഷ്‌കയാണ്. ഓരോ വ്യക്തിയും തന്റെ ജീവിത പങ്കാളിയില്‍നിന്നും ആഗ്രഹിക്കുന്നത് അതുതന്നെയാണെന്നും ആ കാര്യത്തില്‍ ഭാഗ്യവാനാണന്നും കോലി പറഞ്ഞു.

kohlianushka

ക്രിക്കറ്റിനെക്കുറിച്ച് അവര്‍ക്ക് എല്ലാം അറിയാം. കളിക്കാരുടെ വൈകാരിക അനുഭവങ്ങള്‍ തിരിച്ചറിയാനും സാധിക്കും. അതുകൊണ്ടുതന്നെ എന്നെ മനസിലാക്കാന്‍ അനുഷ്‌കയ്ക്ക് വളരെയെളുപ്പത്തില്‍ സാധിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീം പുറത്തായതിന്റെ നിരാശയിലാണ് ഇപ്പോള്‍ വിരാട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനാണ് ഇനിയുള്ള ശ്രദ്ധ. അതിനായി നേരത്തെ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് സറേയ്‌ക്കൊപ്പം കൗണ്ടി ക്രിക്കറ്റിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറപ്പെടാന്‍ ഒരുങ്ങുകയാണ്.

Story first published: Monday, May 21, 2018, 17:33 [IST]
Other articles published on May 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X