ലോകകപ്പ്: ഇന്ത്യ നേടില്ല!! ഒരാള്‍ മാത്രം ശ്രമിച്ചാല്‍ നടക്കില്ല... മുന്നറിയിപ്പുമായി സച്ചിന്
മുംബൈ: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ കായികലോകം ക്രിക്കറ്റ് ലഹരിയിലാണ്. മെയ് 30നാണ് ലോകകപ്പിന് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ആരവമുയരുന്നത്. മൂന്നാം ലോകകപ്പ് സ്വപ്‌നം കണ്ട് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിക്കഴിഞ്ഞു. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ സച്ചിനും സംഘത്തിലുണ്ടായിരുന്നു.

കോലി മാത്രം വിചാരിച്ചാല്‍ നടക്കില്ല
നായകന്‍ കോലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് നേടാന്‍ ഇന്ത്യക്കു കഴിയില്ലെന്ന മുന്നറിയിപ്പാണ് സച്ചിന്‍ നല്‍കിയിരിക്കുന്നത്. ഓരോ മല്‍സരത്തിലും ഒന്നിലേറെ താരങ്ങള്‍ ഉത്തരവാദിത്വമേറ്റെടുത്ത് മികച്ച പ്രകടനം നടത്തിയേ തീരൂ.
ടീമിന്റെയാകെ പിന്തുണയില്ലാതെ കോലിയെ മാത്രം ആശ്രയിച്ച് ഇന്ത്യക്ക് എല്ലാ മല്‍സരങ്ങളും ജയിക്കാന്‍ കഴിയില്ല. കോലി ടീമിനായി എല്ലാ കളികളിലും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നാല്‍ അതു തിരിച്ചടിയാവുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

നാലാം നമ്പര്‍ പൊസിഷന്‍?
ഇന്ത്യക്ക് ഏറെ തലവേദനയുണ്ടാക്കുന്ന നാലാം നമ്പറിനെക്കുറിച്ച് സച്ചിന് കൃത്യമായ അഭിപ്രായമുണ്ട്. ഈ പൊസിഷനില്‍ എല്ലാ മല്‍സരങ്ങൡും ഒരാളെ ഇറക്കുന്നതിനോടു യോജിപ്പില്ല. സാഹചര്യം കൂടി അനുസരിച്ചായിരിക്കണം ആരെയാണ് ഇറക്കുകയെന്ന് തീരുമാനിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.
ലോകകപ്പില്‍ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പര്യടനം
ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ കുല്‍ദീപിനും ചഹലിനും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതു ലോകകപ്പില്‍ ഇന്ത്യയെ ബാധിക്കില്ലെന്നു സച്ചിന്‍ പറഞ്ഞു.
ഓസീസിനെതിരേ നടന്ന കഴിഞ്ഞ പരമ്പരയില്‍ നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ചോര്‍ത്ത് കുല്‍ദീപും ചഹലും നിരാശരാവേണ്ടതില്ല. ലോകകപ്പില്‍ മധ്യ ഓവറുകളില്‍ ഇരുവരുടെയും പ്രകടനം മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറുമെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു

മുരളി തന്നെ ഉദാഹരണം
കുല്‍ദീപിനെയും ചഹലിനെയും ശരിക്കും പഠിച്ചാണ് ഓസീസ് താരങ്ങള്‍ കളിച്ചത്. എന്നു കരുതി തെറ്റുകള്‍ വരുത്തിയില്ലെന്നോ, ഭാവിയില്‍ വരുത്തില്ലെന്നോ പറയാന്‍ കഴിയില്ല. ലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെയാണ് സച്ചിന്‍ ഇക്കാര്യത്തില്‍ വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഓഫ്‌ബ്രേക്കുകളും ദൂസരകളുമായിരുന്നു മുരളിയുടെ ആയുധങ്ങള്‍. ഇവ രണ്ടും എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മുരളിക്കു വിക്കറ്റുകള്‍ ലഭിച്ചു കൊണ്ടിരുന്നതായും സച്ചിന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications