Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരായ സന്നാഹത്തില്‍ വിക്കറ്റെടുത്ത വിരാട് കോലിക്ക് ചിരി അടക്കാനാകുന്നില്ല, വീഡിയോ വൈറല്‍

സിഡ്‌നി: മുന്‍നിര ബൗളര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ പന്തുമായി ബൗളിങ്ങിനിറങ്ങിയ വിരാട് കോലിക്ക് വിക്കറ്റ്. ഓസ്‌ട്രേലിയന്‍ ഇലവനെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തിലാണ് കോലിയുടെ വിക്കറ്റ് നേട്ടവും ആഘോഷവും. കോലി വിക്കറ്റെടുത്തശേഷം വാപൊത്തി ചിരിക്കുകയും കൈകള്‍ ആകാശത്തുയര്‍ത്തി ആഘോഷം നടത്തുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്.

വാലറ്റത്തെ കൂട്ടുപിടിച്ച് ഓസ്‌ട്രേലിയയെ മുന്നോട്ടു നയിച്ച ഹാരി നെല്‍സന്റെ വിക്കറ്റാണ് കോലി വീഴ്ത്തിയത്. 169 പന്തില്‍ നിന്നും സെഞ്ച്വറി തികച്ച നെല്‍സണിന്റെ പ്രകടന മികവില്‍ ഓസ്‌ട്രേലിയ ഇലവന്‍ 544 റണ്‍സാണ് ഉയര്‍ത്തിയത്. നേരത്തെ ഇന്ത്യയുടെ ഇന്നിങ്‌സ് 358ല്‍ അവസാനിച്ചിരുന്നു. ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയ്‌ക്കെതിരെ 185 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുനേടാന്‍ ഓസ്‌ട്രേലിയന്‍ യുവതാരങ്ങള്‍ക്ക് കഴിഞ്ഞു.

viratkohli

പത്ത് കളിക്കാരാണ് ഇന്ത്യയ്ക്കുവേണ്ടി പന്തെറിഞ്ഞത്. മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരോ വിക്കറ്റുകളും വീഴ്ത്തി. നരത്തെ ഡി ആര്‍സി ഷോട്ടും(74), മാക്‌സ് ബ്രയന്റും(62) മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ആരോണ്‍ ഹാര്‍ഡി 86 റണ്‍സ് നേടി.

ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഇന്നിങ്‌സില്‍ അഞ്ച് കളിക്കാര്‍ അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷാ (66), ക്യാപ്റ്റന്‍ വിരാട് കോലി (64), അജിങ്ക്യ രഹാനെ (56), ചേതേശ്വര്‍ പുജാര (54), ഹനുമാ വിഹാരി (53) എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടിയത്. രോഹിത് ശര്‍മ 40 റണ്‍സെടുത്തു.

Story first published: Saturday, December 1, 2018, 11:41 [IST]
Other articles published on Dec 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+