Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പിന്തള്ളി!

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇനി വിരാട് കോലിക്ക് പിന്നില്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആറായിരം റണ്‍സ് എന്ന ചരിത്രനേട്ടമാണ് റിച്ചാര്‍ഡ്‌സിനെ പിന്തള്ളി കോലി സ്വന്തം പേരിലാക്കിയത്. 136 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി ആറായിരത്തിലെത്തിയത്. റിച്ചാര്‍ഡ്‌സിനെക്കാള്‍ അഞ്ച് ഇന്നിംഗ്‌സുകള്‍ കുറവാണിത്.

കോലിയുടെ 144 ആമത്തെ മത്സരമായിരുന്നു ഇത്. വിവിയന്‍ റിച്ചാര്‍ഡ്‌സിന് ആറായിരത്തിലെത്താന്‍ 156 കളികളും 141 ഇന്നിംഗ്‌സുകളും വേണ്ടിവന്നു. ആറായിരം തികയ്ക്കാന്‍ കോലിക്ക് അമ്പത് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 53 റണ്‍സോടെയാണ് കോലി ആറായിരം പൂര്‍ത്തിയാക്കിയത്. 61 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമാണ് കോലി ഫിഫ്റ്റിയിലെത്തിയത്.

kohli

കഴിഞ്ഞ വര്‍ഷം ഏറ്റവും വേഗത്തില്‍ അയ്യായിരം തികച്ച റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു കോലി. 114 കളികളില്‍ നിന്നുമാണ് കോലി 5000 തികച്ചത്. റിച്ചാര്‍ഡ്‌സും 114 കളികളെടുത്തു 5000 ത്തിലെത്താന്‍. സൗരവ് ഗാംഗുലി 147 ഇന്നിംഗ്‌സ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ 170 ഇന്നിംഗ്‌സ് എന്നിങ്ങനെയാണ് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ആറായിരം തികക്കാന്‍ എടുത്ത കളികളുടെ എണ്ണം.

കളികളുടെ എണ്ണത്തില്‍ ഏറെ പിന്നിലാണെങ്കിലും 6000 തികയ്ക്കുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ്. 24 വയസ്സും 264 ദിവസവുമായിരുന്നു 6000 ത്തിലെത്തിയപ്പോള്‍ സച്ചിന്റെ പ്രായം. സച്ചിന്റെ ഹീറോ ആണ് ഇപ്പോള്‍ കോലി മറികടന്ന വിന്‍ഡീസ് ലെജന്‍ഡ് വിവ് റിച്ചാര്‍ഡ്‌സ്. സച്ചിന്റെ സെഞ്ചുറികളാണ് ഇനി കോലിയുടെ ഉന്നം.

Story first published: Monday, November 10, 2014, 12:38 [IST]
Other articles published on Nov 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+