Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് വീണ്ടും റെക്കോര്‍ഡ്, പിന്നിലായത് സച്ചിനും ഗാവസ്‌കറും!

കളിക്കുന്നുണ്ടോ ഇല്ലയോ, വിരാട് കോലിയെ ഒരു ദിവസം ഒരിക്കലെങ്കിലും പറയാതെ പറ്റില്ല എന്നാണ് സ്ഥിതി. ഓസ്‌ട്രേലിയന്‍ പര്യടനം അവസാനിപ്പിച്ച് തിരിച്ചുവരുമ്പോള്‍ മറ്റൊരു ഇന്ത്യന്‍ റെക്കോര്‍ഡ് കൂടി കോലിയുടെ പേരിലുണ്ട്. അതിങ്ങനെ.

ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50 കടന്ന റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമായത്. ഇക്കാര്യത്തില്‍ കോലി മറികടന്നതോ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരെ. സാക്ഷാല്‍ ഗാവസ്‌കറെയും സച്ചിനെയും. ഏഴ് തവണയാണ് കോലി ഈ ടൂറില്‍ 50 കടന്നത്. സച്ചിനും ഗാവസ്‌കറും ആറ് തവണ വീതം. കഴിഞ്ഞില്ല ഈ പര്യടനത്തില്‍ കോലി നേടിയ റെക്കോര്‍ഡുകള്‍...

ഫിഫ്റ്റി ഏഴെണ്ണം

ഫിഫ്റ്റി ഏഴെണ്ണം

അഞ്ച് ഏകദിനവും മൂന്ന് ട്വന്റി 20യും കളിച്ച കോലി ക്രീസിലെത്തിയത് 8 തവണ. 50ന് മേല്‍ സ്‌കോര്‍ ചെയ്തത് 7 തവണ. ഇതില്‍ രണ്ടെണ്ണം സെഞ്ചുറിയായിരുന്നു.

ട്വന്റി 20 യില്‍ അസാധ്യം

ട്വന്റി 20 യില്‍ അസാധ്യം

90 നോട്ടൗട്ട്, 59 നോട്ടൗട്ട്, 50 എന്നിങ്ങനെയായിരുന്നു കോലിയുടെ ട്വന്റി 20യിലെ സ്‌കോറുകള്‍. ആകെ 199 റണ്‍സ്. പുറത്തായത് ഒരേ ഒരു തവണ. ഇന്ത്യ പരമ്പര തൂത്തുവാരിയതില്‍ അത്ഭുതപ്പെടാനുണ്ടോ

ഏകദിനമെന്താ മോശമാ

ഏകദിനമെന്താ മോശമാ

91, 59, 117, 106, 8 എന്നിങ്ങനെയായിരുന്നു കോലി ഏകദിന പരമ്പരയില്‍ അടിച്ച സ്‌കോറുകള്‍. എന്നാല്‍ ഇതില്‍ ഒരേ ഒരു കളി ജയിക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. ഇതിലാണെങ്കില്‍ കോലി പരാജയപ്പെടുകയും ചെയ്തു.

ഏഴ് വര്‍ഷമേ ആയുള്ളൂ

ഏഴ് വര്‍ഷമേ ആയുള്ളൂ

ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷമേ ആയുള്ളൂ. ഏറ്റവും വേഗം 7000, 25 സെഞ്ചുറി തുടങ്ങിയ ലോകറെക്കോര്‍ഡുകള്‍ ഈ പരമ്പരയില്‍ കോലി എത്തിപ്പിടിച്ചുകഴിഞ്ഞു. ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുള്ള കോലി എത്ര റെക്കോര്‍ഡുകള്‍ കൂടി തകര്‍ക്കും...

കോലിയെക്കാള്‍ മുന്നില്‍

കോലിയെക്കാള്‍ മുന്നില്‍

അര്‍ധസെഞ്ചുറി നേട്ടത്തില്‍ പിന്നിലായെങ്കിലും ഒരു ടൂറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ റണ്‍സെടുത്ത റെക്കോര്‍ഡ് സച്ചിനും ഗാവ്‌സകറിനും ഉണ്ട്. 11 ഇന്നിഗ്‌സിലായി ഗാവസ്‌കര്‍ 700 ഉം 14 ഇന്നിംഗ്‌സിലായി സച്ചിന്‍ 762 റണ്‍സും അടിച്ചിട്ടുണ്ട്. ലക്ഷ്മണ് 749ഉം ദ്രാവിഡിന് 746 ഉം റണ്‍സുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Monday, February 1, 2016, 13:19 [IST]
Other articles published on Feb 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+