Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്മാരിലെ ക്യാപ്റ്റനാകാന്‍ കോലി കുതിക്കുന്നു; ഗാംഗുലിയുടെ ആ റെക്കോര്‍ഡും തകര്‍ത്തു

ലണ്ടന്‍: ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതിയാണ് കോലിയെ തേടിയെത്തിയത്. 38 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി 22 വിജയങ്ങളാണ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. ആകെ ഏഴു മത്സരങ്ങളില്‍ തോറ്റു.

kohli

49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലി 21 ടെസ്റ്റുകളില്‍ ജയിച്ചു. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ വിജയിപ്പിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. 60 ടെസ്റ്റുകളില്‍ നിന്നും 27 ജയമാണ് ധോണിക്കുള്ളത്. അഞ്ചു ജയങ്ങള്‍കൂടിയായാല്‍ കോലിക്ക് ധോണിക്കൊപ്പമെത്താം. ക്യാപ്റ്റന്മാരുടെ വിജയശരാശരിയില്‍ കോലി ബഹുദൂരം മുന്നിലാണ്.

ഗാംഗുലിയുടേത് 42.85ഉം, ധോണിയുടേത് 45ഉം ആണ്. എന്നാല്‍ കോലിയുടേതാകട്ടെ 57.89 ശതമാനവും. 2014ലാണ് കോലി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്. അന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ധോണി ക്യാപ്റ്റന്‍ പദവി ഒഴിയുകയായിരുന്നു. പിന്നീടിങ്ങോട്ട് വിജയ പരമ്പര തീര്‍ത്ത കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുന്നത് ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ തോറ്റതോടെയാണ്.

പരമ്പരയില്‍ കോലി നന്നായി കളിച്ചെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാര്‍ തിളങ്ങാത്തത് തിരിച്ചടിയായി. എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാര്‍ ഫോമിലായതോടെ ഇന്ത്യ തിരിച്ചുവന്നിരിക്കുകയാണ്. 203 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യ ഇന്നിങ്‌സില്‍ 97ഉം രണ്ടാം ഇന്നിങ്‌സില്‍ 103ഉം റണ്‍സ് നേടിയ കോലി മുന്നില്‍നിന്നു നയിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ 16 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ താരം 66.03 ശരാശരിയില്‍ 3896 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ ആറ് ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഏക ക്യാപ്റ്റന്‍ കൂടിയാണ് വിരാട് കോലി.

Story first published: Thursday, August 23, 2018, 8:17 [IST]
Other articles published on Aug 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+