വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ ലോക റെക്കോര്‍ഡ് വിരാട് കോലി തകര്‍ത്തു; 10,000 റണ്‍സും കടന്ന് മുന്നോട്ട്

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ത്തു. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികച്ച താരമെന്ന ബഹുമതിയാണ് കോലി സ്വന്തമാക്കിയത്. സച്ചിന്‍ 259 ഇന്നിങ്‌സുകളില്‍നിന്നും 10,000 റണ്‍സ് കണ്ടെത്തിയപ്പോള്‍ 205 ഇന്നിങ്‌സുകളില്‍നിന്നായാണ് കോലിയുടെ നേട്ടം. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദനത്തില്‍ കോലി സെഞ്ച്വറി നേടിയിരുന്നു.

ലോകകപ്പില്‍ ഇന്ത്യ കപ്പടിക്കുമോ? എല്ലാം ഇവരുടെ കൈകളില്‍... ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍
വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്‍പ് 10,000 റണ്‍സ് തികയ്ക്കാന്‍ കോലിക്ക് 81 റണ്‍സായിരുന്നു വേണ്ടിയിരുന്നു. മികച്ച ഫോമില്‍ കളി തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ അനായാസം റണ്‍സ് കണ്ടെത്തിയതോടെ റെക്കോര്‍ഡും ഒപ്പമെത്തി. ഇന്ത്യയ്ക്കുവേണ്ടി 10,000 റണ്‍സ് മറികടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(18,426), സൗരവ് ഗാംഗുലി(11,221), രാഹുല്‍ ദ്രാവിഡ്(10,768) എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റു ഇന്ത്യക്കാര്‍.

kolhi

ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും 10,000 റണ്‍സ് മറികടന്നിട്ടുണ്ട്. എന്നാല്‍, ഏഷ്യന്‍ ഇലവന് വേണ്ടിയാണ് 174 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി 9949 റണ്‍സ് ആണ് വിശാഖപട്ടണം ഏകദിനത്തിന് മുന്‍പ് ധോണി നേടിയത്. ധോണിയുടെ നേട്ടം കൂടി കണക്കിലെടുത്താല്‍ 10,000 റണ്‍സെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍താരമാണ് കോലി. ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരം കൂടിയാണ് ഇപ്പോള്‍ കോലി.

Story first published: Wednesday, October 24, 2018, 16:49 [IST]
Other articles published on Oct 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X