വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ, ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ കോലി ഒന്നാമന്‍

ഇന്‍ഡോര്‍: ടെസ്റ്റില്‍ ടീം ഇന്ത്യ വിജയത്തേരോട്ടം തുടരുകയാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് കോലിയും സംഘവും ജയിച്ചു കയറിയത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ആധിപത്യം നേടി. ഇന്ന് കൈയ്യടക്കിയ ജയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി നായകന്‍ വിരാട് കോലി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ ഏറ്റവും കൂടുതല്‍ തവണ ഇന്നിങ്‌സ് ജയത്തിലേക്ക് വഴിനടത്തിയ നായകനായി കോലി ഇനി അറിയപ്പെടും.

പുതിയ റെക്കോർഡ്

കോലിയുടെ നേതൃത്വത്തില്‍ പത്തു തവണയാണ് ടീം ഇന്ത്യ ഇന്നിങ്‌സ് ജയം കുറിച്ചിരിക്കുന്നത്. ഒന്‍പതു ഇന്നിങ്‌സ് ജയങ്ങളെന്ന മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. മുഹമ്മദ് അസറുദ്ദീന്‍ നായകനായിരിക്കെ എട്ടു തവണ ഇന്ത്യ ഇന്നിങ്‌സ് ജയം രുചിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലിയുടെ നായകപാടവത്തില്‍ ഏഴു തവണയും ഇന്ത്യ ഒരു ഇന്നിങ്‌സ് ബാക്കി നില്‍ക്കെ എതിരാളികളെ കീഴടക്കി.

അലൻ ബോർഡറിനൊപ്പം

ഇന്നത്തെ നേട്ടത്തോടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡറിന്റെ റെക്കോര്‍ഡിനൊപ്പവും കോലി എത്തിക്കഴിഞ്ഞു. 32 ടെസ്റ്റ് ജയങ്ങളാണ് കോലിക്ക് കീഴില്‍ ഇന്ത്യ നേടിയിരിക്കുന്നത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ടീമിനെ വിജയത്തിലെത്തിച്ച നായകന്മാരില്‍ കോലി നാലാമനാണ്. നിലവില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് ഈ പട്ടികയില്‍ ഒന്നാമന്‍. ഗ്രെയിം സ്മിത്തിന് കീഴില്‍ 109 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക 53 തവണ ജയം കുറിച്ചിട്ടുണ്ട്.

ഐപിഎല്‍: ടീമുകള്‍ നിലനിര്‍ത്തിയ അഞ്ചു 'ഫ്‌ളോപ്പ്' താരങ്ങള്‍

ഹാട്രിക്ക് ജയം

77 മത്സരങ്ങളില്‍ നിന്നും 48 തവണ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ച റിക്കി പോണ്ടിങ്ങാണ് സ്മിത്തിന് പിന്നില്‍ രണ്ടാമത്. 57 ടെസ്റ്റുകളില്‍ നിന്നും 41 ജയവുമായി മുന്‍ ഓസ്്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ്് വോ മൂന്നാമതുണ്ട്.പറഞ്ഞുവരുമ്പോള്‍ ഇത് മൂന്നാം തവണയാണ് ടീം ഇന്ത്യ സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി മൂന്നു തവണ ഇന്നിങ്‌സ് ജയം കണ്ടെത്തുന്നത്. 1992-93 കാലത്തായിരുന്നു ഇന്ത്യയുടെ ആദ്യ ഹാട്രിക്ക് ഇന്നിങ്‌സ് ജയം.

രണ്ടാം ഹാട്രിക്ക്

ചെന്നൈയില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 22 റണ്‍സിനും കീഴ്‌പ്പെടുത്തിയ ഇന്ത്യ തൊട്ടടുത്ത മുംബൈ ടെസ്റ്റില്‍ ഇന്നിങ്‌സിനും 15 റണ്‍സിനും ഇംഗ്ലീഷ് പടയെ കെട്ടുകെട്ടിച്ചു. ശേഷം ദില്ലിയില്‍ സിംബാബ്‌വേയ്‌ക്കെതിരെ ഇന്നിങ്‌സിനും 13 റണ്‍സിനും ജയിച്ച ഇന്ത്യ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കി. 1993-94 കാലത്തും ടീം ഇന്ത്യ ഇതേ പതിവ് ആവര്‍ത്തിച്ചു.

തുടർച്ചയായി ആറ് ജയങ്ങൾ

— ലഖ്‌നൗവില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് ഇന്നിങ്‌സിനും 119 റണ്‍സിനും
— ബെംഗളൂരുവില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് ഇന്നിങ്‌സിനും 95 റണ്‍സിനും
— അഹമ്മദബാദില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് ഇന്നിങ്‌സിനും 17 റണ്‍സിനും

നേരത്തെ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന അവസാന രണ്ടു ടെസ്റ്റു മത്സരങ്ങളില്‍ ഇന്നിങ്‌സ് ജയം കോലിപ്പട പിടിച്ചെടുത്തിരുന്നു. ഇന്ന് ടീം ഇന്ത്യ ബംഗ്ലാദേശിനെയും ഇന്നിങ്‌സ് ബാക്കിനില്‍ക്കെ കീഴടക്കിയപ്പോള്‍ ഹാട്രിക്ക് നേട്ടം പൂര്‍ണമായി. ഇന്ത്യ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ ആറു ടെസ്റ്റ് ജയം കൂടിയാണ് ഇന്‍ഡോറിലേത്. 2013 -ല്‍ ധോണിക്ക് കീഴിലും ടീം ഇന്ത്യ തുടര്‍ച്ചയായി ആറു ടെസ്റ്റ് ജയങ്ങള്‍ കുറിച്ചിരുന്നു.

Story first published: Saturday, November 16, 2019, 18:55 [IST]
Other articles published on Nov 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X