Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ട്വന്റി: പരമ്പര നേടാന്‍ ഇന്ത്യ, മാനം രക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കയും

India South Africa

കേപ്ടൗണ്‍: ഇന്ത്യയ്ക്ക് മുന്നില്‍ ഏകദിന പരമ്പര 1-5ന് അടിയറവ് വെച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ട്വന്റി20 മത്സരം അഭിമാനത്തിന്റെ പോരാട്ടമാണ്. ആദ്യ ട്വന്റി മത്സരത്തില്‍ ഇന്ത്യ 28 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ആറു വിക്കറ്റിന് ആതിഥേയര്‍ സ്വന്തമാക്കി. ഇതോടെ ശനിയാഴ്ച നടക്കുന്ന അവസാന ട്വന്റി മത്സരം നിര്‍ണായകമായി. വിജയിക്കാനായാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ ചരിത്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്വന്തം മണ്ണില്‍ ഇതുവരെയും രണ്ട് പരമ്പര തോറ്റ ചരിത്രം ദക്ഷിണാാഫ്രിക്കയ്ക്കില്ല. മാര്‍ച്ച് ഒന്നുമുതല്‍ ആസ്‌ത്രേലിയക്കെതിരേയുള്ള ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്്ക്ക് ട്വന്റി പരമ്പരയെങ്കിലും കൈപ്പിടിയിലൊതുക്കിയേ പറ്റൂ. ശനിയാഴ്ച രാത്രി ഒമ്പതര മുതലാണ് മത്സരം തുടങ്ങുന്നത്. ഇന്ത്യയുടെ വനിതാ ടീമും പരമ്പര ലക്ഷ്യമായി ഇതേ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പോരാട്ടത്തിനിറങ്ങുന്നുണ്ട്.

ന്യൂലാന്‍ഡ്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ വേദിയില്‍ ആദ്യമായാണ് ഇന്ത്യ ട്വന്റി കളിക്കാനിറങ്ങുന്നത്. വേഗത കുറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് തിളങ്ങാനാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കൂടാതെ ഈ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എടുത്തുപറയാവുന്ന പ്രകടനമൊന്നുമില്ല. അതേ സമയം മഴഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story first published: Saturday, February 24, 2018, 15:54 [IST]
Other articles published on Feb 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+