Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കീവീസ് ബാറ്റ്‌സ്മാന്മാരെ എങ്ങിനെ തളയ്ക്കും?; വഴിതെളിയാതെ തലപുകച്ച് വിരാട് കോലി

മുംബൈ: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ വരിഞ്ഞുകെട്ടി പന്തെറിഞ്ഞ ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാര്‍ക്ക് അടിതെറ്റുകയാണോ. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരം അതാണ് സൂചിപ്പിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ കിവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് അവസരമുണ്ടായതെങ്ങിനെയെന്നതാകും കോലിയെ അടുത്ത മത്സരത്തിനുമുമ്പ് ഇരുത്തി ചിന്തിപ്പിക്കുക.

ഫീല്‍ഡിങ്ങിനെ നിലവാരമില്ലായ്മയും സ്പിന്നര്‍മാര്‍ അവസരത്തിനൊത്തുയരാത്തതും ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിനയായി. ആദ്യം ബാറ്റ് ചെയ്യാനുള്ള കോലിയുടെ തീരുമാനവും തെറ്റാവുകയായിരുന്നു. ബാറ്റ്മാന്മാരില്‍ വിശ്വാസമര്‍പ്പിച്ച കോലി 300 മേലെയുള്ള സ്‌കോര്‍ ആണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുവീണതോടെ ഉയര്‍ന്ന സ്‌കോര്‍ നേടാനാകാതെ പോയി.

virat-kholi-1214-

മൂന്നു മത്സരങ്ങള്‍ മാത്രമാണ് പരമ്പരയിലുള്ളത് എന്നതിനാല്‍ അടുത്ത മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. തോല്‍വി ഇന്ത്യയ്ക്ക് വലിയ ആഘാതമാകും. തുടര്‍ച്ചയായ പരമ്പരവിജയമെന്ന റെക്കോര്‍ഡ് തകരും. മാത്രമല്ല, ഇതാദ്യമായി ഇന്ത്യയില്‍ നിന്നും ഏകദിന പരമ്പര നേടുകയെന്ന ന്യൂസിലന്‍ഡിന്റെ പ്രതീക്ഷയും കൈയ്യെത്തുംദൂരത്താണ്.

ഇരുനൂറാം ഏകദിനത്തില് മുപ്പത്തിയൊന്നാം സെഞ്ച്വറി നേടിയ കോലി മാത്രമാണ് ആദ്യ ഏകദിനത്തില്‍ തിളങ്ങിയത്. ന്യൂസിലന്‍ഡിനുവേണ്ടി സെഞ്ച്വറി നേടിയ ടോം ലഥാമിനെ തുടക്കത്തില്‍ തന്നെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ബൗണ്ടറിയില്‍ കേദാര്‍ ജാദവ് പിടിവിട്ടതോടെ കളി മാറിമറിയുകയും ചെയ്തു. എല്ലാ മത്സരങ്ങളിലും 20 റണ്‍സ് എങ്കിലും അധികമായി വിട്ടു നല്‍കുന്ന ഇന്ത്യന്‍ ഫീല്‍ഡമാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ഏതുവിധേനയും തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം.

Story first published: Tuesday, October 24, 2017, 9:43 [IST]
Other articles published on Oct 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+