സച്ചിന് തെണ്ടുല്‍ക്കറാണോ വിരാട് കോലിയാണോ മികച്ച ബാറ്റ്സ്മാന്. വിരാട് കോലി ഇനിയും ഒരു 15 വര്‍ഷം കൂടി കളിക്കട്ടെ എന്ന് മുത്തയ്യ മുരളീധരനെ പോലെ ചിലര്‍ പറയും. കോലി ഇതിനോടകം തന്നെ സച്ചിനെ മറികടന്നു എന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ സച്ചിന്റെ അതേ കാലത്ത് കളിച്ചിട്ടുള്ള ഇമ്രാന് ഖാനെ പോലെ ഒരു ഇതിഹാസ താരം കോലി സച്ചിനെക്കാള്‍ കേമനാണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എന്ത് തോന്നും.
അനുഷ്ക ശര്‍മയെ ആനന്ദ് ബസാര്‍ പത്രിക കോലിയുടെ ഭര്‍ത്താവാക്കി, ഇതെന്ത് കഥ?
റെക്കോര്‍ഡുകളുടെ കാര്യത്തിലല്ല എന്തായാലും ഇമ്രാന് ഖാന് കോലിയെ സച്ചിന് മേല്‍ പ്രതിഷ്ഠിക്കുന്നത്. കേളീവൈഭവത്തിന്റെ കാര്യത്തിലുമല്ല. അത് മറ്റൊരു കാര്യത്തിലാണ്. സമ്മര്‍ദ്ദ ഘട്ടത്തിലെ കളിയുടെ കാര്യത്തില്‍. സമ്മര്‍ദ്ദ ഘട്ടത്തില്‍ സച്ചിനെക്കാള്‍ നന്നായി കോലി കളിക്കുന്നു എന്നാണ് ഇമ്രാന് പറയുന്നത്. സച്ചിന് പലപ്പോഴും അത് കഴിഞ്ഞിട്ടില്ല. എന്നാല്‍ കോലിക്ക് കഴിയുന്നു. വിഷമം പിടിച്ച ഘട്ടങ്ങളിലാണ് കോലിയുടെ മികച്ച ഇന്നിംഗ്സുകള്‍ വരുന്നത്.
ക്രിക്കറ്റിന് ഓരോ കാലഘട്ടങ്ങളുണ്ട്. 1980 കളില്‍ അത് വിവിയന്‍ റിച്ചാര്‍ഡ്സ് ആയിരുന്നു. പിന്നീട് അത് ബ്രയാന്‍ ലാറയും സച്ചിന് തെണ്ടുല്‍ക്കറും ആയിരുന്നു. ഇപ്പോള്‍ വിരാട് കോലിയാണ് താരം. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കംപ്ലീറ്റ് ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് കോലി. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫുട്ടിലും കളിക്കാന്‍ കോലിക്ക് കഴിയും. ഗ്രൗണ്ടിന്റെ ഏത് മൂലയിലേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിയും - ഇമ്രാന് പറയുന്നു.
27 കാരനായ വിരാട് കോലിക്ക് ഇപ്പോള്‍ത്തന്നെ ഒരു പാട് പ്രമുഖ താരങ്ങള്‍ ആരാധകരായി ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി മികച്ച ഫോമില്‍ കളിക്കുകയാണ് കോലി. ഓസ്ട്രേലിയന്‍ പര്യടനത്തിലും ഏഷ്യാകപ്പിലും ട്വന്റി 20 ലോകകപ്പിലും ഐ പി എല്ലിലും കോലിയുടെ മിന്നും ഫോമിലുള്ള പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്. സച്ചിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ മറികടക്കാന്‍ പോന്ന താരമായിട്ടാണ് കോലി വിലയിരുത്തപ്പെടുന്നത്.