ലോകത്തെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളില്‍ എട്ടാമന്, ഏറ്റവും മൂല്യം കൂടിയ സ്പോര്‍ട്സ് താരങ്ങളില്‍ എട്ടാമന്.. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അടുത്തിടെ കിട്ടിയ അംഗീകാരങ്ങളാണ് ഇവ. ഇത് കളിക്കളത്തിന് പുറത്ത്. കളിക്കളത്തിന് അകത്തോ, കരിയര്‍ ബെസ്റ്റ് ഫോമിലാണ് കോലി. തെളിവായി കഴിഞ്ഞ ആറ് മാസക്കാലത്തെ സ്കോര്‍ ബോര്‍ഡുകള്‍ നോക്കിയാല്‍ മാത്രം മതി.
ലോകത്തെ പ്രശസ്ത സ്പോര്‍ട്സ് താരങ്ങളില്‍ രണ്ടേ രണ്ട് ക്രിക്കറ്റര്‍മാര്‍, ആരൊക്കെ?
കളിക്കളത്തിലെ ഹീറോയിസം വിട്, ഇന്ത്യയില്‍ ഏറ്റവും മനോഹരമായി ഡ്രസ് ചെയ്യുന്ന 50 പേരിലൊരാളായിട്ടാണ് വിരാട് കോലി ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രശസ്തമായ ജി ക്യു മാഗസിനാണ് ഇത് പറയുന്നത്. മാഗസിന്റെ പുതിയ ലക്കം കവര്‍ പേജും വിരാട് കോലിയാണ്. ഇന്ത്യയിലെ ഏറ്റവും നന്നായി ഡ്രസ് ചെയ്യുന്ന 50 പേര് എന്നതിനൊപ്പം, വിരാട് കോലി ആള് ഫയേര്‍ഡ് അപ് എന്നൊരു ആര്‍ട്ടിക്കിള്‍ കൂടി ഈ ലക്കത്തിലുണ്ട്.
വിരാട് കോലി തന്നെയാണ് ട്വിറ്ററിലൂടെ ഈ കവര്‍ ചിത്രം പങ്കുവെച്ചത്. ലവ് ദ കവര്‍, നന്നായി ഡ്രസ് ചെയ്യുന്നു എന്നത് വലിയൊരു അംഗീകാരമാണ്. കോലി ട്വിറ്ററില്‍ എഴുതി. ഫാഷന്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനായ ജി ക്യു എന്ന ജെന്റില്‍മെന്‍സ് ക്വാര്ട്ടേര്ലിയുടെ ആസ്ഥാനം ന്യൂയോര്‍ക്കാണ്. മാഗസിന്റെ ഇന്ത്യന്‍ എഡിഷനിലാണ് വിരാട് കോലി കവര്‍ ചിത്രമായി എത്തുന്നത്. ഫാഷന്‍, ഭക്ഷണം, സിനിമ, സെക്സ്, സ്പോര്‍ട്സ്, സംഗീതം, യാത്ര, ടെക്നോളജി, ബുക്സ് തുടങ്ങിയ കാര്യങ്ങളെല്ലാം ജി ക്യുവില്‍ വായിക്കാം.
എയര്‍പോര്‍ട്ടില്‍ വെച്ച് വിരാട് കോലി അനുഷ്കയെ ചുംബിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു!