Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനെന്ന് ഗാവസ്‌കര്‍; വെസ്റ്റിന്‍ഡീസിന്റെ പതനത്തില്‍ വേദന

രാജ്‌കോട്ട്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ആണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന്റെ സാക്ഷ്യപ്പെടുത്തല്‍. രാജ്‌കോട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയില്‍ സെഞ്ച്വറി നേടിയതിന്റെ പിന്നാലെയാണ് ഗാവസ്‌കര്‍ കോലിയെ പുകഴ്ത്തി രംഗത്തെത്തിയത്. മൂന്നു ഫോര്‍മാറ്റിലും കോലിയെ വെല്ലുന്ന മറ്റൊരു കളിക്കാരന്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നില്ലെന്നും ഗാവസ്‌കര്‍ വിലയിരുത്തി.

viratkohli

കോലി കളിക്കുന്ന രീതിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രയാസമാണ്. അത്രയും സുന്ദരമായാണ് ഓരോ കളിയിലും മുന്നേറുന്നത്. പ്രതിഭാസത്തിനും മുകളിലാണ് കോലിയുടെ സ്ഥാനം. രാജ്‌കോട്ടില്‍ തുടങ്ങിയത് പതുക്കെയാണെങ്കിലും കളി പുരോഗമിക്കുന്തോറും താളം കണ്ടെത്തി. കടുത്ത ചൂടിനെ അവഗണിച്ചും ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയ പോരാട്ടവീര്യം എടുത്തുപറയേണ്ടതാണെന്നും ഗാവസ്‌കര്‍ പറഞ്ഞു.

വെസ്റ്റിന്‍ഡീസിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ ഗാവസ്‌കര്‍ ദു:ഖിതനാണ്. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ വമ്പന്മാരായിരുന്ന വെസ്റ്റിന്‍ഡീസിന്റെ നിഴല്‍മാത്രമാണിപ്പോള്‍. ലോകത്തിലെ ഏതു ടീമിനും തോല്‍പ്പിക്കാവുന്ന തരത്തില്‍ ദുര്‍ബലരാണ് അവര്‍. അതേസമയം, വെസ്റ്റിന്‍ഡീസിന് മുന്നില്‍ മൂന്നുദിവസംകൊണ്ട് കളിയവസാനിപ്പിച്ച ചരിത്രം ഇന്ത്യയ്ക്കുണ്ടായിരുന്നെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ പഴയ മികവിലേക്ക് തിരിച്ചുവരുമെന്നുതന്നെയാണ് പ്രതീക്ഷ. ഇപ്പോഴത്തെ ബാറ്റ്‌സ്മാന്മാര്‍ നന്നായി കളിക്കുന്നില്ല. ക്രെയ്ഗ് ബ്രെയ്ത്ത്‌വെയ്റ്റിന്റെ വിക്കറ്റ് ഒഴികെ മറ്റുളവയെല്ലാം അവര്‍ വലിച്ചെറിയുകയായിരുന്നു. ഈ ഒരു കാഴ്ച വേദനയുളവാക്കുന്നതാണ്. അവര്‍ തങ്ങളുടെ പൂര്‍വകാലത്തിലെന്നപോലെ മികവുറ്റ ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ഗാവസ്‌കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Story first published: Saturday, October 6, 2018, 11:39 [IST]
Other articles published on Oct 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+